Monday January 23, 2017
Latest Updates

ബ്‌ലേഡില്‍ കുടുങ്ങരുത്; കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

ബ്‌ലേഡില്‍ കുടുങ്ങരുത്; കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലേഡ് മാഫിയയുടെ ഭീഷണി രൂക്ഷമായ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് മിതമായ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ നടപടി. മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചതാണ് ഇക്കാര്യം.

കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ മാസം 22 ന് ബാങ്കേഴ്‌സ് സമിതിയുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. സഹകരണ ബാങ്കുകളില്‍ നിന്ന് കുറഞ്ഞ പലിശ നിരയ്ക്കില്‍ വായ്പ ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കാന്‍ സഹകരണ വകുപ്പ് മന്ത്രിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വായ്പാസ്ഥാപനങ്ങള്‍ റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ബ്ലേഡ് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും ഇപ്പോള്‍ നടക്കുന്ന റെയ്ഡ്  പൂര്‍വാധികം ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബ്ലേഡ് മാഫിയയുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അത്തരത്തിലുള്ള ആരെങ്കിലും പോലീസ് സേനയില്‍ ഉണ്ടെങ്കില്‍ ശതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Scroll To Top