Monday January 23, 2017
Latest Updates

ബ്‌ലാസ്‌റ്റേഴ്‌സില്‍ കൂടുതല്‍ കേരള താരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് സച്ചിന്‍

ബ്‌ലാസ്‌റ്റേഴ്‌സില്‍ കൂടുതല്‍ കേരള താരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് സച്ചിന്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ കൂടുതല്‍ കേരള താരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പരാജയങ്ങളില്‍ നിരാശരാകാതെ കേരളം ടീമിനൊപ്പം നില്‍ക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ കായിക മികവും ഫുട്‌ബോളിനോടുള്ള സ്‌നേഹവും തിരിച്ചറിഞ്ഞാണ് താന്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ഉടമയായതെന്നും സച്ചിന്‍ പറഞ്ഞു.

ടീമിലെ മലയാളി താരമായ ദിലീപിന്റെ പ്രതിഭ തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹത്തെ ടീമില്‍ എടുക്കുകയായിരുന്നു. ഭാവിയിലും ഈ സമീപനം തുടരുമെന്നും സച്ചിന്‍ പറഞ്ഞു. ആരാധകര്‍ തിങ്ങി നിറഞ്ഞ കൊച്ചിയിലെ സ്‌റ്റേഡിയമ ആവേശം പകരുന്നുവെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ഫുട്‌ബോളില്‍ കേരളത്തിനു അഭിമാനകരമായ ചരിത്രമുണ്ട്.

ഫുട്‌ബോളില്‍ മികച്ച ഇന്ത്യന്‍ താരങ്ങളെ സമ്മാനിച്ച സംസ്ഥാനമാണ് കേരളം.ടീമിന്റെ പ്രകടനത്തിലെ സ്ഥിരതയില്ലായ്മയില്‍ നിരാശരാകരുത് . ഒരു ടീമിനും എല്ലാ കളികളും ജയിക്കാനാവില്ല. ജയത്തിലും പരാജയത്തിലും കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ ആരാധകരെന്നും സച്ചിന്‍ പറഞ്ഞു.

Scroll To Top