Wednesday January 18, 2017
Latest Updates

‘ബ്ലൂമിംഗ് ബഡ്‌സ്’ 2014 താലയില്‍

‘ബ്ലൂമിംഗ് ബഡ്‌സ്’ 2014  താലയില്‍

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഒരുക്കുന്ന ശില്പശാലയും വിദ്യാഭ്യാസ സെമിനാറും ഇന്ന് (ഏപ്രില്‍ അഞ്ചിന് )രാവിലെ 9.30 മുതല്‍ 4വരെ താല ഫൈറ്റര്‍കെയ്ന്‍ കമ്മ്യൂണിറ്റി സെന്റില്‍ നടക്കും.

അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനായ പ്രൊഫ.ഡോ.പാട്രിക്ക് ഗിബ്ബണ്‍സ് ആണ് ശില്പശാല നയിക്കുന്നത് എന്നത് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സൂവര്‍ണ്ണാവസരമാണ്. ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ അക്കാദമിക് ഡയറക്ടറായ ഡോ. പാട്രിക്ക് നിരവധി വിദേശരാജ്യങ്ങളില്‍ ശില്പശാലക്ക് നേതൃത്വം നല്‍കുന്നുണ്ട്.

ഇതോടൊപ്പം മൂല്യബോധനത്തെ ആസ്പദമാക്കി ഫാ. ജോസഫ് വെള്ളനാല്‍, ഫെയര്‍വ്യൂ പള്ളി വികാരി ഫാ. ആന്റണി നല്ലുക്കുന്നേല്‍ എന്നിവരും ക്ലാസെടുക്കും. നോബിള്‍ മാത്യൂവാണ് കോഓര്‍ഡിനേറ്റര്‍.

‘ബ്ലൂമിംഗ് ബഡ്‌സ്’ 2014 നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത്, പ്രസിഡന്റ് ദീപു ശ്രീധര്‍, ട്രഷറര്‍ തോമസ് മാത്യൂ എന്നിവര്‍ അറിയിച്ചു

Scroll To Top