Sunday June 25, 2017
Latest Updates

ബ്ലാഞ്ചാര്‍ഡ്സ് ടൗണ്‍ വാട്ടര്‍വില്ലിയില്‍ അകാരണമായി ആളുകളെ ആക്രമിച്ച യുവാവ് അറസ്റ്റില്‍

ബ്ലാഞ്ചാര്‍ഡ്സ് ടൗണ്‍ വാട്ടര്‍വില്ലിയില്‍ അകാരണമായി ആളുകളെ ആക്രമിച്ച യുവാവ് അറസ്റ്റില്‍

ഡബ്ലിന്‍ :യാതൊരു പ്രകോപനവുമില്ലാതെ ആളുകളെ പിന്തുടര്‍ന്നാക്രമിച്ച യുവാവിനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. വെസ്റ്റ് ഡബ്ലിനിലെ ഫ്ളാറ്റിനു മുന്നിലാണ് അക്രമിയുടെ അഴിഞ്ഞാട്ടം നടന്നത്.ഒട്ടേറെ മലയാളികള്‍ താമസിക്കുന്ന ബ്ലാഞ്ചാര്‍ഡ്സ് ടൗണിലെ വാട്ടര്‍വില്ലി ടെറേസില്‍ നടന്ന കൂട്ടയടിയുടെ ദൃശ്യങ്ങള്‍ സമീപത്തെ ക്യാമറയാണ് പകര്‍ത്തിയത്.

ഒട്ടേറെ ആളുകള്‍ ഇയാളെ സമീപിക്കുന്നതും ഇടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.വാക്വം ക്ലീനറുമായി നടന്നുപോകുകയായിരുന്ന യുവാവ് കാറിനു മുന്നില്‍ വീണതോടെയാണ് അക്രമം തുടങ്ങുന്നത്. പിന്നെ കണ്‍മുന്നില്‍ വന്നവരേയും ഇടപെടാന്‍ ശ്രമിച്ചവരേയുമെല്ലാം ഇയാള്‍ ആക്രമിച്ചു. ഇടയ്ക്ക് ഇയാള്‍ക്കും നന്നായി അടി കിട്ടി.

തുടര്‍ന്ന് ഇയാള്‍ വേറെ നാലുപേര്‍ക്ക് നേരെ തിരിയുന്നതും അവരിലൊരാളെ കാര്‍പാര്‍ക്കിലൂടെ ഓടിക്കുന്നതും കാണാം.മൂന്നുപര്‍ ചേര്‍ന്ന് അക്രമകാരിയെ പിടികൂടാന്‍ ശ്രമിക്കുന്നതാണ് അടുത്ത ദൃശ്യം.പിന്നെ അവരെല്ലാവരും ഓടുന്നതും അക്രമി മട്ടുകുത്തി നിന്ന് കിതയ്ക്കുന്നതും കാണാം.

രാവിലെ 11.30ഓടെ വാട്ടര്‍വില്ലി ടെറേസില്‍ ചില അക്രമങ്ങള്‍ ഉണ്ടായെന്നു സ്ഥിരീകരിച്ച ഗാര്‍ഡ ഇതിന്റെ പേരില്‍ 20കാരനെ അറസ്റ്റുചെയ്തതായും വെളിപ്പെടുത്തി.ഈസ്റ്റേണ്‍ യൂറോപ്പില്‍ നിന്നുള്ള ഇയാളെ ബ്ലാഞ്ചാര്‍ഡ്സ് ടൗണ്‍ സ്റ്റേഷനില്‍ ഹാജരാക്കി തടങ്കലില്‍ വെച്ചിരിക്കുകയാണ്

Scroll To Top