Saturday September 23, 2017
Latest Updates

ബ്ലാക്ക്‌റോക്കിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റ് അടച്ച് പൂട്ടാന്‍ ഉത്തരവ്

ബ്ലാക്ക്‌റോക്കിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റ് അടച്ച് പൂട്ടാന്‍ ഉത്തരവ്

ഡബ്ലിന്‍: ഡബ്ലിനിലെ ബ്ലാക്ക്‌റോക്കിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റ് ഉള്‍പ്പെടെഏഴോളം റെസ്‌റ്റോറന്റുകള്‍ അടച്ച് പൂട്ടാന്‍ ഉത്തരവ്. ബ്ലാക്ക്‌റോക്കിലെ ആകാശ്റെസ്‌റ്റോറന്റിനാണ് അടച്ച് പൂട്ടല്‍ ഉത്തരവ് ലഭിച്ചത്. ഇവയ്ക്ക് പുറമേ മറ്റൊരുഷോപ്പിന് നിരോധന ഉത്തരവും ലഭിച്ചു. മോശം ഭക്ഷണം വില്‍പ്പന നടത്തിയതിനാണ് നടത്തിയതിനാണ് ശിക്ഷ നടപടി. ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായ റെസ്‌റ്റോറന്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. 

ബ്ലാക്ക്‌റോക്കിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റിന് പുറമേ കോര്‍ക്ക്, ഗാല്‍വെ, മേയോ, ലൗത്ത് എന്നിവടങ്ങളിലെ റെസ്‌റ്റോറന്റുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഡബ്ലിന്‍ 11 ലെ ബല്ലിമനിലെ സൂപ്പര്‍ വാല്യുവിനാണ് നിരോധന ഉത്തരവ് ലഭിച്ചത്. ഭക്ഷ്യ സുരക്ഷാ നിയമങ്ങള ലംഘിക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാകില്ലെന്ന് എഫ്എസ്എഐ ചീഫ് എക്‌സിക്യൂട്ടീവ് അലന്‍ റെലി പറഞ്ഞു.

Scroll To Top