Friday August 18, 2017
Latest Updates

ബ്രേയില്‍ സ്വര്‍ഗാരോപണ തിരുനാളും,സ്വാതന്ത്ര്യദിനാഘോഷവും ചൊവ്വാഴ്ച 

ബ്രേയില്‍ സ്വര്‍ഗാരോപണ തിരുനാളും,സ്വാതന്ത്ര്യദിനാഘോഷവും ചൊവ്വാഴ്ച 

ഡബ്ലിന്‍ :ഡബ്ലിന്‍ സീറോമലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളും, ഭാരതത്തിന്റെ സ്വാതന്ത്ര്യദിന അനുസ്മരണവും ബ്രേ മാസ് സെന്ററില്‍ വെച്ച് ആഘോഷിക്കുന്നു.

ആഗസ്റ്റ്മാസം 15ന്,(ചൊവ്വാഴ്ച) ബ്രേ സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ (St. Fergal’s Church, Killarney Rd, Ballymorris, Bray, Co. Wicklow ) ആഘോഷിക്കുന്നു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഫാ.ആന്റണി നല്ലുകുന്നേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന, തുടര്‍ന്ന് ലദീഞ്ഞ്, പ്രദിക്ഷണം, നേര്‍ച്ച.

പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണ തിരുനാളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സഭാ ചാപ്ല്യന്‍മാര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
ഫാ. ജോസ് ഭരണികുളങ്ങര : : (089) 974 1568
ഫാ. ആന്റണി ചീരംവേലില്‍ MST: (089) 453 8926

Scroll To Top