Saturday April 21, 2018
Latest Updates

ബ്രെക്‌സിറ്റ് റഫറണ്ടം ഫലം അട്ടിമറിക്കാന്‍ ഫേസ് ബുക്ക് കൂട്ടുനിന്നെന്ന് ആരോപണം,പണമൊഴുക്കി പ്രചാരണം നടത്തിയതും അനധികൃതമെന്ന് വിസില്‍ബ്ലോവര്‍

ബ്രെക്‌സിറ്റ് റഫറണ്ടം ഫലം അട്ടിമറിക്കാന്‍ ഫേസ് ബുക്ക് കൂട്ടുനിന്നെന്ന് ആരോപണം,പണമൊഴുക്കി പ്രചാരണം നടത്തിയതും അനധികൃതമെന്ന് വിസില്‍ബ്ലോവര്‍

ഡബ്ലിന്‍:ബ്രിട്ടനിലെ 2016 ലെ ബ്രെക്‌സിറ്റ് റഫറണ്ടം ഫലത്തെ ചോദ്യം ചെയ്തു കൊണ്ട് വിസില്‍ബ്ലോവര്‍. ഇതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് നടത്തിയ ഡാറ്റ അഴിമതി ആരോപണത്തെയും അവര്‍ കുറ്റപ്പെടുത്തി.

ബ്രിട്ടീഷ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ നിന്നും വോട്ട് ലീവ് ഗ്രൂപ്പില്‍ നിന്നും ആണ് ബ്രെക്‌സിറ്റ് പ്രചാരകര്‍ തങ്ങളുടെ കാമ്പയിന് വേണ്ടി അനധികൃതമായി പണം കണ്ടെത്തി എന്ന് ആരോപണം ഉണ്ടായിരിക്കുന്നത് .യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന്റെ ഭാഗമായി നടത്തിയ പ്രചാരണത്തില്‍ നിയമലംഘനം നടന്നതിന്റെ തെളിവുകളും നിരത്തിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ലണ്ടനിലെ ബിന്‍ഡമാന്‍സ് നിയമസ്ഥാപനത്തിന്റെ സഹായത്തോടെ 53 പേജുള്ള തെളിവുകള്‍ അടങ്ങിയ രേഖയാണ് പുറത്തിറങ്ങിയിരിക്കുന്നത്..

നിയമലംഘനം നടത്തിയത് വഴി അവര്‍ ബ്രെക്‌സിറ്റിനെ കബളിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഡാറ്റ അനധികൃതമായി കൈകാര്യം ചെയ്തതും, ഡൊണാള്‍ഡ് ട്രംപ്ടിന്റെ 2016 കാമ്പയിനില്‍ ഡാറ്റ ഉപയോഗിച്ചു എന്നതിനെപ്പറ്റിയും ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. മാര്‍ക്ക് സക്കര്‍ബര്‍ഗിന് പരസ്യമായി മാപ്പ് പറയേണ്ട സാഹചര്യവും ഇതിനെ തുടര്‍ന്ന് ഉണ്ടായി.

അതേസമയം, തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപണങ്ങള്‍ തെറ്റാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ബ്രെക്‌സിറ്റ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.

എന്നാല്‍ റഫറണ്ടത്തിന് എതിരെയുള്ള പോരാട്ടമല്ല തങ്ങള്‍ നടത്തുന്നതെന്നും ജനാധിപത്യ പ്രക്രിയയുടെ സമഗ്രതയാണ് തെളിയിക്കേണ്ടതെന്നും കേംബ്രിഡ്ജ് അനലിറ്റയുടെ മുന്‍ അംഗം കൂടിയായ വിസില്‍ബ്ലോവര്‍ ക്രിസ്റ്റഫര്‍ വൈലി പറഞ്ഞു.

ആരോപണങ്ങള്‍ തെറ്റാണെന്ന് മുന്‍ സിഇഒ മാത്യു എലിയറ്റ് പറഞ്ഞു.തികച്ചും സുതാര്യമായ റെഫറണ്ടം ആണ് നടന്നതെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പുപറയാന്‍ കഴിയുമെന്നു എലിയറ്റ് വ്യക്തമാക്കി.

Scroll To Top