Sunday October 21, 2018
Latest Updates

ബ്രെക്‌സിറ്റ് :ബ്രെഡ് വില കൂടുന്നത് 30 ശതമാനം,പാല്‍ വില 46 ശതമാനം വരെ കൂടിയേക്കും,അയര്‍ലണ്ടിന് വരാന്‍ പോകുന്നത് ദുരിതകാലമോ ?

ബ്രെക്‌സിറ്റ് :ബ്രെഡ് വില കൂടുന്നത് 30 ശതമാനം,പാല്‍ വില 46 ശതമാനം വരെ കൂടിയേക്കും,അയര്‍ലണ്ടിന് വരാന്‍ പോകുന്നത് ദുരിതകാലമോ ?

ബ്രെക്‌സിറ്റ് അയര്‍ലണ്ടിനെ ദോഷകരമായി ബാധിക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.ബ്രെഡ് മുതല്‍ പച്ചക്കറിയുടെ വരെ വില കൂടാന്‍ ബ്രെക്‌സിറ്റ് കാരണമാവും. ദൈനംദിന വസ്തുക്കളുടെ ഉപയോഗ വസ്തുക്കളുടെ വിലയില്‍ ഉണ്ടാകുന്ന ക്രമാതീതമായ വര്‍ദ്ധനവ് മൂലം ജീവിത ചിലവുകള്‍ 2 മുതല്‍ 3.1 ശതമാനം വരെ ഉയരുമെന്നാണ് കണക്കുകള്‍ പറയുന്നത്.പ്രതിവര്‍ഷം 1360 യൂറോ വരെ

ബ്രെക്‌സിറ്റ് അയര്‍ലണ്ടിലെ എപ്രകാരം ബാധിക്കുമെന്ന് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഐറിഷ് ഉപഭോക്താക്കള്‍ക്ക് ഉണ്ടാകാവുന്ന പ്രതിസന്ധിയെപ്പറ്റി സൂചിപ്പിക്കുന്നത്. സീരിയല്‍സിന്റെയും,ബ്രെഡിന്റെയും വിലയില്‍ മുപ്പത് ശതമാനം വരെ വിലക്കയറ്റം അനുഭവപ്പെടുമ്പോള്‍ പാലിനും,പാല്‍ ഉല്പന്നങ്ങള്‍ക്കും,മുട്ടയ്ക്കും 46 ശതമാനം വരെ വില കൂടുമെന്നാണ് പഠനം കണക്കാക്കുന്നത്.

ബ്രെക്‌സിറ്റിനു ശേഷം യുകെ യൂറോപ്യന്‍ യൂണിയന്‍ വ്യാപാര ഇടപാടുകളില്‍ വലിയ തോതിലുള്ള നിരക്ക് വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. അയര്‍ലണ്ടിലെ 28 ശതമാനം ഉത്പന്നങ്ങളും യുകെ യില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. അതിനാല്‍ തന്നെ ജീവിത ചെലവുകളില്‍ വലിയ മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്.

ഇറക്കുമതി ചെയ്യപ്പെടുന്ന ഉത്പന്നങ്ങളില്‍ ഉണ്ടാകുന്ന നിരക്ക് വര്‍ദ്ധനവ് ഏറ്റവും അധികം ബാധിക്കുന്നതു വാര്‍ഷിക വരുമാനം കുറഞ്ഞ കുടുംബങ്ങളെയാണ്.ഉയര്‍ന്ന സാമ്പത്തിക നിലവാരം ഉള്ള കുടുംബങ്ങള്‍ തങ്ങളുടെ വരുമാനത്തിന്റെ 8 ശതമാനം മാത്രം ഭക്ഷണ ആവശ്യങ്ങള്‍ക്കായി ചിലവിടുമ്പോള്‍ താഴ്ന്ന വരുമാനം ഉള്ളവര്‍ക്ക് 15 ചിലവാക്കേണ്ടി വരും . ഇത് വലിയ സാമ്പത്തിക പ്രതിസന്ധിക്കും അസമത്വത്തിനും കാരണമായിത്തീരുമെന്നാണ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം വിലയിരുത്തുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top