Sunday July 22, 2018
Latest Updates

ബ്രെക്‌സിറ്റ് :ബ്രിട്ടനുമായുള്ള സമവായ ധാരണയ്ക്ക് കാത്തിരുന്ന് സമയം കളയാതെ സ്വയം ഒരുങ്ങാന്‍ അംഗരാജ്യങ്ങളോട് യൂറോപ്യന്‍ യൂണിയന്‍

ബ്രെക്‌സിറ്റ് :ബ്രിട്ടനുമായുള്ള സമവായ ധാരണയ്ക്ക് കാത്തിരുന്ന് സമയം കളയാതെ സ്വയം ഒരുങ്ങാന്‍ അംഗരാജ്യങ്ങളോട് യൂറോപ്യന്‍ യൂണിയന്‍

ഡബ്ലിന്‍:ബ്രിട്ടനുമായി ഒരു ധാരണയുമുണ്ടാക്കാത്ത ഒരു ബ്രെക്‌സിറ്റ് ഉണ്ടായേക്കും എന്ന സൂചിപ്പിച്ച് യൂറോപ്യന്‍ യൂണിയന്റെ സാധ്യതാ റിപ്പോര്‍ട്ട്. കസ്റ്റംസ്, വ്യോമയാനം, ഭക്ഷ്യ വസ്തുക്കള്‍, മൃഗ-കാര്‍ഷിക ഉത്പന്നങ്ങള്‍. സാമ്പത്തിക സേവനങ്ങള്‍ തുടങ്ങി വിസ്തൃതമായ പല മേഖലകളിലും ഒരു ധാരണയുമില്ലാത്ത ഒരു സാഹചര്യത്തിന് ഒരുങ്ങാനാണ് 27 അംഗ രാജ്യങ്ങളോട് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുന്നത്.ഫലത്തില്‍ യൂ കെ യെ യുടെ സഹായമില്ലാതെ പ്രവര്‍ത്തിക്കാനുള്ള നയരൂപീകരണം നടത്താനായാണ് ഇ യൂ മാര്‍ഗരേഖ.

യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മില്‍ ദൃഢമായ ഐക്യമുണ്ടാവാത്ത ഒരു സാഹചര്യം തള്ളിക്കളയുന്ന തരത്തിലാണ് യുകെ ഇപ്പോള്‍ പെരുമാറുന്നതെങ്കിലും അങ്ങനെയുണ്ടായാല്‍ അതിന്റെ ആഘാതം ഇ യൂ വിലെ സാധാരണ പൗരന്മാര്‍ക്കും , വ്യവസായികള്‍ക്കും എല്ലാം അനുഭവിക്കേണ്ടി വരും.

രണ്ട് സാഹചര്യങ്ങളാണ് ഇയു പ്രധാനമായും പ്രതീക്ഷിക്കുന്നത്. ഒന്ന്, യുകെ ധാരണപ്രകാരം പുറത്ത്‌പോവുക. അതായത് വരുന്ന മാര്‍ച്ചില്‍ ഔപചാരികമായി പുറത്തു പോവുകയും രണ്ട് വര്‍ഷത്തേയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ ചട്ടങ്ങള്‍ പാലിച്ച് ക്രമേണ മാറുക.

രണ്ടാമത്തേത് ഒരു ധാരണയുമില്ലാതെ യുകെ പൂര്‍ണ്ണമായും പിന്‍മാറുക എന്നതാണ്. അങ്ങനെ ചെയ്താലും യുകെയുടെ എല്ലാ അതിര്‍ത്തികളിലും കസ്റ്റംസ് നിയന്ത്രണ-പരിശോധനകള്‍ക്കും, വ്യക്തി സഞ്ചാരത്തിനും ഒക്കെ ഇയു ചട്ടങ്ങള്‍ ബാധകമായിരിക്കും.

യുകെയില്‍ നിന്നുള്ള എല്ലാ സാധനങ്ങളും കസ്റ്റംസ് നിയന്ത്രണ പ്രക്രിയയകള്‍ക്ക് വിധേയമായിരിക്കും. അതാതയത് കസ്റ്റംസ് പരിശോധനാ നിയന്ത്രണ പ്രക്രിയകള്‍ വര്‍ദ്ധിക്കും.

ഭാവിവ്യാപാരങ്ങള്‍ക്കായി 2021 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ യുകെ പുതിയ ഒരു കരാര്‍ ഒപ്പുവെയ്ക്കണമെന്നും ഇയു റിപ്പോര്‍ട്ട് പറയുന്നു. ബ്രെക്‌സിറ്റ് സംബന്ധിച്ച ബ്രിട്ടന്റെ ധവള പത്രത്തെക്കുറിച്ച് ഔപചാരിക പ്രതികരണം കുറിക്കാനായി ഈ മാസം 20 ന് യോഗം ചേരുന്ന 27 അംഗങ്ങള്‍ക്ക് നല്‍കാനാണ് ഇയു ഈ സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ധാരണയില്ലാത്ത ഒരു ബ്രെക്‌സിറ്റ് ആണ് ഉണ്ടാവുന്നതെങ്കില്‍ യൂറോപ്യന്‍ രാജ്യാതിര്‍ത്തികളില്‍ ബ്രിട്ടീഷ് ചരക്കു വാഹനങ്ങളുടെ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടാവുമെന്ന വ്യക്തമായ സൂചനയാണ് ഇയു നല്‍കുന്നത്. ഇത് കൂടാതെ ബ്രിട്ടനിലേക്ക് വിസ കൂടാതെ പ്രവേശിക്കാനാവുന്ന മറ്റ് യൂറോപ്യന്‍ രാജ്യക്കാരുടെ പ്രത്യേക പട്ടിക ബ്രിട്ടന്‍ തയ്യാറാക്കേണ്ടി വരും.

അതേസമയം അയര്‍ലണ്ടുമായുള്ള അതിര്‍ത്തിയെ ഈ സാഹചര്യങ്ങള്‍ എങ്ങനെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നില്ല എന്നത് ശ്രദ്ധേയമായി. ഐറിഷ് ദ്വീപുമായി യൂ കെ സോഫ്റ്റ് നിലപാട് തുടരുമെന്ന ഉറപ്പിനോട് യൂറോപ്യന്‍ യൂണിയന്‍ പ്രതിബദ്ധമാണ്. എന്നാല്‍ യുകെ പുറത്തുപോവുന്ന സാഹചര്യത്തില്‍ അത് എങ്ങനെയാവുമെന്ന് യൂ കെ ഇതേ വരെ വ്യക്തമാക്കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

കടുത്ത ബ്രെക്‌സിറ്റാണ് നടക്കാന്‍ പോവുന്നതെങ്കില്‍ അപ്പോഴുണ്ടാവുന്ന സാഹചര്യങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പകള്‍ നടത്തേണ്ടത് അം?ഗരാജ്യത്തിന്റെ ബാധ്യതയാണെന്നും ഇയു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ബ്രിട്ടനെ നോക്കിയിരുന്നാല്‍ കാര്യങ്ങള്‍ തകിടം മറിയാനുള്ള സാധ്യതയാണ് ഈ യൂ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top