Monday October 22, 2018
Latest Updates

ബ്രെക്‌സിറ്റ് പ്രാബല്യത്തില്‍ വന്ന് രണ്ട് വര്‍ഷത്തിന് ശേഷം നോര്‍ത്തേണ്‍ അയര്‍ലണ്ടുകാര്‍ക്ക് യൂറോപ്യന്‍ ആനുകൂല്യങ്ങള്‍ തിരികെ നല്‍കാമെന്ന് ബ്രിട്ടീഷ്-ഇ യൂ ധാരണ

ബ്രെക്‌സിറ്റ് പ്രാബല്യത്തില്‍ വന്ന് രണ്ട് വര്‍ഷത്തിന് ശേഷം നോര്‍ത്തേണ്‍ അയര്‍ലണ്ടുകാര്‍ക്ക് യൂറോപ്യന്‍ ആനുകൂല്യങ്ങള്‍ തിരികെ നല്‍കാമെന്ന് ബ്രിട്ടീഷ്-ഇ യൂ ധാരണ

ഡബ്ലിന്‍:വടക്കന്‍ അയര്‍ലണ്ടില്‍ ‘ഹാര്‍ഡ് ബോര്‍ഡര്‍’ പ്രതിസന്ധി ഉണ്ടാകില്ലെന്ന് ബ്രിട്ടന്റെ ഉറപ്പ്. ഒരാഴ്ചയോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷവും അതിര്‍ത്തി വിഷയങ്ങളില്‍ കൃത്യമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടില്ലെങ്കിലും ബ്രിട്ടന്‍ തങ്ങളുടെ തീരുമാനം അറിയിക്കുകയായിരുന്നു. ബ്രെക്‌സിറ്റ് പ്രാബല്യത്തില്‍ വന്നതിന് ശേഷം രണ്ട് വര്‍ഷക്കാലം നോര്‍തേണ്‍ അയര്‍ലണ്ടിന് അവരുടെ യൂറോപ്യന്‍ യൂണിയന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന ഉറപ്പിന്മേലാണ് ബ്രിട്ടന്റെ തീരുമാനം.

യൂറോപ്യന്‍ കമ്മീഷന്‍ ഡയറക്ടര്‍ മിഷേല്‍ ബാര്‍നിയറെയും മറ്റ് യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാരുമായി അയര്‍ലണ്ടിന്റെ വിദേശകാര്യമന്ത്രിയും ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ സൈമണ്‍ കോവനെയും കഴിഞ്ഞ ദിവസം ബ്രസ്സല്‍സില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

വടക്കുപടിഞ്ഞാറന്‍ ഐറിഷ് അതിര്‍ത്തി സംബന്ധിച്ച തീരുമാനം ‘ബാക്ക്‌സ്റ്റോപ്പ്’ സൊല്യൂഷനാണ്. യൂറോപ്യന്‍ യൂണിയന്റെ കരട് കരാര്‍ പ്രകാരം, ചില ഘടകങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് കരാര്‍ എത്തിയിട്ടുണ്ട്. അയര്‍ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഇനിയും ചെയ്യേണ്ടതായിട്ടുണ്ട്. നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഇരിക്കുന്നതെ ഉള്ളു, സൈമണ്‍കോവനെ പറയുന്നു.

പരിസ്ഥിതി, ആരോഗ്യം, കൃഷി, ഗതാഗതം, വിദ്യാഭ്യാസം, ടൂറിസം, ഊര്‍ജ്ജം, ടെലികമ്യൂണിക്കേഷന്‍സ്, ബ്രോഡ്കാസ്റ്റിംഗ്, ഉള്‍നാടന്‍ മത്സ്യബന്ധനം, നീതി, സുരക്ഷ, ഉന്നത വിദ്യാഭ്യാസം, കായികവിനോദങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം നോര്‍ത്തേണ്‍ അയര്‍ലണ്ട്, റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ട് സഹകരണം ഉറപ്പുവരുത്തും എന്ന് യൂറോപ്യന്‍ യൂണിയനും യു.കെയും സമ്മതിച്ചു. ഇതിന് ആവശ്യമായ വ്യവസ്ഥകള്‍ നിലനിര്‍ത്താനും തീരുമാനമായി.

തെരേസ മെയ്‌സിന്റെ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റുമായുള്ള സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ ഡെമോക്രാറ്റിക് യൂണിയനീസ്റ്റ് പാര്‍ട്ടി നോര്‍ത്തേണ്‍ അയര്‍ലണ്ട് യുകെ യില്‍ നിന്നും വേര്‍തിരിഞ്ഞു കൊണ്ടുള്ള കരാറിന് എതിര്‍പ്പ് പ്രകടിപ്പിച്ചു.

യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മില്‍, നോര്‍ത്തേണ്‍ അയര്‍ലണ്ട് അതിര്‍ത്തി പ്രശ്‌നത്തില്‍ നിരവധി കാര്യങ്ങളില്‍ ഇപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ല. പ്രതിസന്ധികള്‍ ഉണ്ടാകാതെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ എങ്ങനെ നടപ്പാക്കാം എന്നത് സംബന്ധിച്ച ചര്‍ച്ച അടുത്ത ആഴ്ച നടക്കും.

Scroll To Top