Wednesday August 15, 2018
Latest Updates

ബ്രെക്‌സിറ്റ്; പ്രധാന നഷ്ടം നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് :സവിശേഷ അവകാശങ്ങള്‍ നഷ്ടമാകും

ബ്രെക്‌സിറ്റ്; പ്രധാന നഷ്ടം നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് :സവിശേഷ അവകാശങ്ങള്‍ നഷ്ടമാകും

ഡബ്ലിന്‍:ബ്രെക്‌സിറ്റ് നടപ്പാവുന്നതോടെ ബെല്‍ഫാസ്റ്റ് കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയനില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിനുള്ള പ്രത്യേക പൗരാവകാശങ്ങള്‍ നഷ്ടമാകുമെന്ന് സൂചനകള്‍.

1998 ലെ  ഗുഡ് ഫ്രൈഡേ സമാധാന കരാര്‍ പ്രകാരം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ജനിച്ചവര്‍ക്ക് ബ്രിട്ടീഷ് പൗരത്വമോ ഐറിഷ് പൗരത്വമോ അല്ലെങ്കില്‍ ഒരേസമയം ബ്രിട്ടീഷ്-ഐറിഷ് പൗരത്വത്തിനോ അവകാശം ലഭിച്ചിരുന്നു. കൂടാതെ യൂറോപ്യന്‍ യൂണിയന്‍ പൗരത്വവും അവര്‍ക്കുണ്ടായിരുന്നു.

എന്നാല്‍ പുതിയ ബ്രെക്‌സിറ്റ് നി?ര്‍ദ്ദേശങ്ങള്‍ പ്രകാരം നോര്‍ത്തേണ്‍ അയര്‍ലണ്ടുകാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ അം?ഗത്വം നഷ്ടമാകും. യൂറോപ്യന്‍ യൂണിയന്റെ ആരോ?ഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ഇയു വിദ്യാര്‍ത്ഥി ഫീ നിരക്ക്, ഇയു പാര്‍ലമെന്റിലേക്ക് അം?ഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ട് എന്നീ സവിശേഷ അധികാരങ്ങള്‍ ഇല്ലാതെയാകും.

ബ്രെക്‌സിറ്റിന്റെ ഭാഗമായുള്ള കരാറുകളില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിനുള്ള ആശങ്കകളില്‍ വ്യക്തത വരുത്താനാവാശ്യപ്പെട്ട് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മനുഷ്യാവകാശ സംഘടന കമ്മറ്റി ഓണ്‍ ദി അഡ്മിനിസ്‌റ്റ്രേഷന്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഴാങ് ക്ലോദ് ജങ്കര്‍ക്ക് കത്തെഴുതിയിട്ടുണ്ട്..

യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോവുന്നതോടെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ പൗരന്മാര്‍ക്ക് യുകെ യൂറോപ്യന്‍ പങ്കാളിത്ത പരിപാടികളുടെയും, പദ്ധതികളുടെയും പ്രയോജനം ഇനി ഒരിക്കലും ലഭിക്കില്ല എന്ന് ഴാങ് ക്ലോദ് ജങ്കര്‍ ജൂണില്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

അതേസമയം ഒരു ഇയു രാജ്യത്ത് പോയാല്‍ മാത്രം പ്രയോഗിക്കാനാവുന്ന അവകാശങ്ങളാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടുകാര്‍ക്കുള്ളത്. നോര്‍ത്തേണ്‍ അയര്‍ലണ്ടുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായി ആശങ്കകള്‍ ഉയിര്‍ന്നിരുന്നു. ജൂണില്‍ അലയന്‍സ് പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി, എസ്ഡിഎല്‍പി,സിന്‍ ഫെയ്ന്‍ എന്നീ പാര്‍ട്ടികള്‍ ഇത്തരം ആശങ്കകള്‍ പ്രകടിപ്പിച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

Scroll To Top