Sunday October 21, 2018
Latest Updates

ബ്രെക്‌സിറ്റ് നേരിടാന്‍ അയര്‍ലണ്ടില്‍, കൂടുതല്‍  ജീവനക്കാരെ സര്‍ക്കാര്‍  നിയമിക്കുന്നു,നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം 

ബ്രെക്‌സിറ്റ് നേരിടാന്‍ അയര്‍ലണ്ടില്‍, കൂടുതല്‍  ജീവനക്കാരെ സര്‍ക്കാര്‍  നിയമിക്കുന്നു,നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം 

ഡബ്ലിന്‍:ബ്രെക്‌സിറ്റിന്റെ അടിയന്തിര സാഹചര്യം നേരിടാന്‍ അയര്‍ലണ്ടില്‍ വന്‍തോതില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെയും വെറ്റിനെററി വിദഗ്ദരെയും  നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

ബ്രെക്‌സിറ്റ് മൂലം ഉണ്ടായേക്കാവുന്ന അധിക ഭരണഭാരം കുറയ്ക്കാനാണ് അധിക നിയമനങ്ങള്‍.

വന്‍തോതില്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനം ക്യാബിനറ്റില്‍ ഇന്നലെ വൈകുന്നേരമാണ് ഉണ്ടായത്.ആയിരത്തോളം പുതിയ നിയമനങ്ങള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ വ്യക്തമാക്കി.

പഴയതും പുതിയതുമായ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പുതിയ വിവര ശേഖരണ സംവിധാനം നിര്‍മ്മിക്കുകയും ചെയ്യും. രാജ്യത്തെ ആറ് തുറമുഖങ്ങളിലേക്കും മൂന്ന് വിമാനത്താവളങ്ങളിലേക്കുമായാണ് നിയമനങ്ങള്‍.

ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യമാകുന്ന അടുത്ത മാര്‍ച്ചാവുമ്പേഴേക്കും അടിന്തിര സാഹചര്യത്തിന് സജ്ജമായിക്കഴിയാനാണ് പദ്ധതി. ബ്രെക്‌സിറ്റ് സംബന്ധിച്ച് ബ്രിട്ടന്റെ നയങ്ങളിലെ അസ്ഥിരത അങ്ങേയറ്റം നിരാശാജനകമാണെന്ന് ഐറിഷ് വിദേശകാര്യമന്ത്രി സിമോണ്‍ കോവെനി നേരത്തെ പറഞ്ഞിരുന്നു.

ഐറിഷ് മലയാളി ന്യൂസ് 
.

Scroll To Top