Sunday December 17, 2017
Latest Updates

ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ :തുടരണോ എന്ന് അയര്‍ലണ്ട് തീരുമാനിക്കും,പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് 

ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ :തുടരണോ എന്ന് അയര്‍ലണ്ട് തീരുമാനിക്കും,പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് 

ഡബ്ലിന്‍:ബ്രക്സിറ്റ് ചര്‍ച്ചകള്‍ തുടരണമോയെന്ന കാര്യത്തില്‍ അയര്‍ലണ്ടിന് തീരുമാനിക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍.ഭാവി അതിര്‍ത്തി സംബന്ധിച്ച പദ്ധതികള്‍ക്കായി യുകെയില്‍ നിന്നുള്ള വ്യക്തതമായ ഉത്തരങ്ങള്‍ ലഭിക്കുന്നതിനുള്ള അയര്‍ലണ്ടിന്റെ ശ്രമങ്ങള്‍ക്ക് ലഭിക്കുന്ന ശക്തമായ പിന്തുണയാണ് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌കിന്റെ ഭാഗത്തുനിന്നുമുണ്ടായ ഈ പ്രസ്താവനയെന്നാണ് വിലയിരുത്തപ്പെടുന്നത്.യൂറോപ്യന്‍ യൂണിയന്റെ ഭാഗത്തുനിന്നും ലഭിച്ചിട്ടുള്ള ഈ പിന്തുണ തുടര്‍ന്നുള്ള ബ്രക്സിറ്റ് ചര്‍ച്ചകളില്‍ അയര്‍ലണ്ടിന് ഗുണകരമാകുമെന്നും കരുതുന്നു.
യൂറോപ്യന്‍ യൂണിയന്റെ ഭാവി ‘ഡബ്ലിനില്‍ സ്ഥിതിചെയ്യുന്നു’ എന്നാണ് ഡബ്ലിനില്‍ പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു.യു.കെ.നല്‍കുന്ന ഓഫര്‍ ‘അയര്‍ലണ്ടിന് സ്വീകാര്യമല്ലെങ്കില്‍ അത് യൂറോപ്യന്‍ യൂണിയനും അസ്വീകാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡബ്ലിനില്‍ പ്രധാനമന്ത്രി ലിയോ വരദ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു വാര്‍ത്താ സമ്മേളനം.

ബ്രക്സിറ്റുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കായി ഐറിഷ് മന്ത്രിസഭയുടെ പ്രത്യേക യോഗം ഇന്നു നടക്കും. പ്രധാനമന്ത്രിയും ഉപ പ്രധാനമന്ത്രിയും ബ്രക്സിറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ഇതുവരെയുള്ള പുരോഗതികള്‍ യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

അതിര്‍ത്തി സംബന്ധിച്ച കാര്യത്തിലുള്ള ധാരണ ഡബ്ലിനും ലണ്ടനും അംഗീകരിക്കുമെന്നാണ് സൂചന. കോമണ്‍ ട്രാവല്‍ ഏരിയ,ഗുഡ്ഫ്രൈഡേ കരാറിന്റെ സംരക്ഷണം, ഹാര്‍ഡ് ബോര്‍ഡര്‍ ഒഴിവാക്കാനുള്ള പ്രതിബദ്ധത എന്നിവയില്‍ ഐറിഷ് ഗവണ്‍മെന്റ് ഉറപ്പ് നല്‍കണമെന്നാണ് ധാരണയായിട്ടുള്ളത്.

എന്നാല്‍ ബ്രസ്സല്‍സില്‍ നടത്തിയ ബ്രിട്ടീഷ്, യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചകളിലും അതിര്‍ത്തി സംബന്ധിച്ച പ്രശ്നങ്ങളില്‍ എഗ്രിമെന്റുണ്ടായിട്ടില്ലെന്ന് ഉന്നത യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.എന്നിരുന്നാലും, ‘പുരോഗതി’ ഉണ്ടായിട്ടുണ്ട്.

അയര്‍ലണ്ട്-ബ്രിട്ടണ്‍ എന്നിവ തമ്മിലുള്ള അതിര്‍ത്തി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിനായി ബ്രിട്ടന് അനുവദിച്ചിട്ടുള്ള സമയം ഇന്ന് അവസാനിക്കും.ഇക്കാര്യത്തില്‍ തീരുമാനമായാല്‍ ബ്രെക്സിറ്റ് ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തിലേക്ക് നീങ്ങും.

‘രണ്ടു ഭാഗവും ഈ ഇടപാടു നടത്താന്‍ ശക്തമായി ആഗ്രഹിക്കുന്നുണ്ട് . ബ്രിട്ടീഷ്, ഐറിഷ്, യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട് ചര്‍ച്ചകള്‍ തുടരുകയാണ്. ബ്രിട്ടീഷ് യൂറോപ്യന്‍ യൂണിയനുമായുള്ള സംയുക്ത ധാരണയുടെ കരട് തയ്യാറാക്കിയിട്ടുണ്ട്.ഇത് അംഗീകരിക്കണമോ എന്നതു സംബന്ധിച്ചു തീരുമാനിക്കുന്നതിനാണ് പ്രത്യേക കാബിനറ്റ് യോഗം ചേരുന്നത്.ഇതില്‍ തീരുമാനമുണ്ടായാല്‍ ബ്രെക്സിറ്റ് ചര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാന്‍ ബ്രിട്ടന് സാധിക്കും.

ബ്രക്സിറ്റ് ഘട്ട ചര്‍ച്ചകള്‍ ഇന്നോ നാളെയോ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്‍ടി ന്യൂസ് അറിയിച്ചു.യൂറോപ്യന്‍ യൂണിയന്‍ -ബ്രിട്ടന്‍ കരട് എഗ്രിമെന്റ് ബ്രിട്ടീഷ്, ഐറിഷ് ക്യാബിനറ്റുകളുടെ പ്രത്യേക യോഗം അംഗീകരിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ സ്ഥാനപതിമാരുടെ പ്രത്യേക യോഗം ചൊവ്വാഴ്ച വിളിക്കും. 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും.അതിര്‍ത്തി,സാമ്പത്തിക ബാധ്യത,വിദേശ പൗരന്മാരുടെ അവകാശങ്ങള്‍ എന്നീ മൂന്ന് പ്രശ്നങ്ങളിലും ‘മതിയായ പുരോഗതി’ ഈ യോഗത്തില്‍ ഉണ്ടാകും.ബുധനാഴ്ച യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ ഔദ്യോഗികമായി യോഗം ചേരുമെന്നാണ് കരുതുന്നത്.യൂറോപ്യന്‍ യൂണിയന്‍- ബ്രിട്ടീഷ് സംയുക്ത ഉടമ്പടിയില്‍ ഡബ്ലിന്‍ ഒപ്പു വെച്ചാല്‍, ഈ മാസം യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ചേരാനാകുമെന്നാണ് കരുതുന്നത്

അയര്‍ലണ്ടും റിപ്പബ്ലിക്കും വടക്കന്‍ അയര്‍ലന്‍ഡും തമ്മിലുള്ള അതിര്‍വരമ്പുകള്‍ എങ്ങനെ ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്റെ അകമഴിഞ്ഞ പിന്തുണ യൂണിയനില്‍ അയര്‍ലണ്ടിന്റെ അന്തഃസുയയര്‍ത്തി.

ഇ.യു. പൂര്‍ണ്ണമായും നിങ്ങളുടെ പിന്നിലുണ്ട്. ബ്രക്സിറ്റിന് ശേഷം അയര്‍ലണ്ട് ദ്വീപിന് അതിര്‍വരമ്പില്ല, അയര്‍ലണ്ടിന്റെ അഭ്യര്‍ത്ഥന യൂറോപ്യന്‍ അഭ്യര്‍ത്ഥനതന്നെയാണ്. യൂറോപ്യന്‍ യൂണിയന്‍ പ്രസിഡണ്ട് ഡബ്ലിനില്‍ പറഞ്ഞു.

യൂണിയന്‍ പ്രസിഡന്റും മറ്റ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും നല്‍കുന്ന ഐക്യദാര്‍ഢ്യത്തിന് പ്രധാനമന്ത്രി വരദ്കര്‍ നന്ദി പറഞ്ഞു.

‘ഏപ്രിലില്‍ അംഗീകരിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ആശങ്കകളുണ്ട്. കോമണ്‍ ട്രാവല്‍ ഏരിയ, ഗുഡ്ഫ്രൈഡേ കരാര്‍, സമാധാന പ്രക്രിയയുടെ നേട്ടങ്ങള്‍ സംരക്ഷിക്കല്‍ എന്നിവയോടൊപ്പം ബ്രിട്ടന്റെ സാമ്പത്തിക പ്രതിബദ്ധത, യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരുടെ അവകാശങ്ങള്‍ എന്നിവയൊക്കെമുന്‍ഗണനാ വിഷയങ്ങളായി പരിഗണിച്ചിട്ടുണ്ട്. രണ്ടാം ഘട്ട ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നതിനു മുമ്പ് ഈ മൂന്ന് പ്രശ്നങ്ങളിലും മതിയായ പുരോഗതി ആവശ്യമാണെന്ന് സമ്മതിച്ചിട്ടുണ്ട്.

കസ്റ്റംസ് യൂണിയനും സിംഗിള്‍ മാര്‍ക്കറ്റും അവശേഷിപ്പിക്കുന്ന സാധ്യതകളില്‍ നിന്നുകൊണ്ട് ഈ മൂന്നു പ്രശ്നങ്ങളും ബ്രിട്ടന് വേണമെങ്കില്‍ തള്ളിക്കളയാം.എന്നാല്‍ വിശ്വസനീയവും നിര്‍ദ്ദിഷ്ടവും പ്രായോഗികവുമായ പരിഹാരങ്ങളിലൂടെ അതിര്‍വരമ്പുകളില്ലെന്ന് ബ്രിട്ടന്‍ ഉറപ്പുവരുത്തേണ്ടി വരും’ പ്രധാനമന്ത്രി വരദ്കര്‍ പ്രസ്താവനയില്‍ പറഞ്ഞു

Scroll To Top