Monday June 25, 2018
Latest Updates

ബ്രെക്‌സിറ്റ് അയര്‍ലണ്ടിന് വിനയാകും,യൂറോപ്യന്‍ യൂണിയന്റെ ആനുകൂല്യം കൈപ്പറ്റാന്‍ ആയിരക്കണക്കിന് ബ്രിട്ടിഷുകാര്‍  അയര്‍ലണ്ടിലേക്ക് ചേക്കേറാനൊരുങ്ങുന്നു 

ബ്രെക്‌സിറ്റ് അയര്‍ലണ്ടിന് വിനയാകും,യൂറോപ്യന്‍ യൂണിയന്റെ ആനുകൂല്യം കൈപ്പറ്റാന്‍ ആയിരക്കണക്കിന് ബ്രിട്ടിഷുകാര്‍  അയര്‍ലണ്ടിലേക്ക് ചേക്കേറാനൊരുങ്ങുന്നു 

ഡബ്ലിന്‍ :ബ്രെക്‌സിറ്റിന് ശേഷം ആയിരക്കണക്കിന് ബ്രിട്ടിഷുകാര്‍ അയര്‍ലണ്ടില്‍ എത്തുന്നത് അയര്‍ലണ്ടിന്റെ സാമ്പത്തികസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.ഭവനമേഖലയിലെ നിലവിലുള്ള പ്രതിസന്ധി ഇരട്ടിയാവുമെന്നാണ് പഠനം.എന്നാല്‍ ഒട്ടേറെ ബ്രിട്ടീഷ് സ്ഥാപനങ്ങള്‍ അയര്‍ലണ്ടിലേക്ക് മാറ്റി സ്ഥാപിക്കുന്നതോടെ കൂടുതല്‍ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെട്ടേക്കും.

ബ്രക്സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ ഐറിഷ് പാസ്‌പോര്‍ട്ട് എടുക്കാന്‍ ശ്രമിക്കുന്നതായി ഐറിഷ് വിദേശകാര്യമന്ത്രാലയം വെളിപ്പെടുത്തിരുന്നു, കഴിഞ്ഞ വര്‍ഷം അഞ്ചിലൊന്ന് ഐറിഷ് പാസ്‌പോര്‍ട്ടുകളും യുകെയില്‍ ജീവിക്കുന്നവര്‍ക്കാണ് ഇഷ്യൂ ചെയ്തിരിക്കുന്നതെന്നാണു കണക്ക്.

2017ല്‍ പാസ്പോര്‍ട്ടിനായി അപേക്ഷിച്ചവരില്‍ 20 ശതമാനത്തോളം പേര്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഗ്രേറ്റ് ബ്രിട്ടനിലുമുള്ളവരാണ്. ഇതിന് പുറമെ വടക്കന്‍ അയര്‍ലണ്ടില്‍ നിന്നുള്ള 81,752 പേര്‍ ഐറിഷ് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് അര്‍ഹത കരസ്ഥമാക്കിയിട്ടുണ്ട്.

യുകെ യൂണിയന്‍ വിട്ട് പോയതിന് ശേഷവും യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട 21 രാജ്യങ്ങളിലും യാതൊരു തടസവുമില്ലാതെ ജോലി ചെയ്യാനുമുള്ള അവകാശം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ബ്രിട്ടീഷ് പൗരന്മാര്‍ പ്രധാനമായും ഐറിഷ് പാസ്‌പോര്‍ട്ടിനായി ശ്രമിക്കുന്നത്.

2017ല്‍ 779,000 ഐറിഷ് പാസ്‌പോര്‍ട്ടുകളാണ് നല്‍കിയിരിക്കുന്നതെന്നാണ് വിദേശകാര്യവകുപ്പ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. സര്‍വകാല റെക്കോര്‍ഡാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്.

2016ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധവാണുണ്ടായിരിക്കുന്നത്. ഈ വര്‍ഷം 785,026 പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കിട്ടിയിരുന്നുവെന്നും എന്നാല്‍ 779,184 എണ്ണം മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഒരു വര്‍ഷം അനുവദിച്ചിരിക്കുന്ന ഐറിഷ് പാസ്‌പോര്‍ട്ടുകളുടെ എണ്ണത്തില്‍ ഇപ്പോള്‍ റെക്കോര്‍ഡ് വര്‍ധനവാണുണ്ടായിരിക്കുന്നത്. വടക്കന്‍ അയര്‍ലണ്ടില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുള്ള പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണം കുതിച്ച് കയറുന്നുവെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. 2017ല്‍ കിട്ടിയ പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ 20 ശതമാനം നോര്‍ത്തേണ്‍ അയര്‍ണ്ടിലെ ഐറിഷ് പൗരന്‍മാരില്‍ നിന്നോ ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നുള്ളവരില്‍ നിന്നോ ആണെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.

Scroll To Top