Wednesday May 23, 2018
Latest Updates

ബ്രെക്‌സിറ്റ് അയര്‍ലണ്ടുകളുടെ ഐക്യത്തിന് വഴി തെളിക്കും: കെന്നി

ബ്രെക്‌സിറ്റ് അയര്‍ലണ്ടുകളുടെ ഐക്യത്തിന് വഴി തെളിക്കും: കെന്നി

ഡബ്ലിന്‍:ബ്രെക്സിറ്റ്, അയര്‍ലണ്ടുകളുടെ ഐക്യത്തിന് വഴിതെളിക്കുമെന്ന് ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെന്നി.ബ്രെക്‌സിറ്റിനെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ജനങ്ങളില്‍ കൂടുതല്‍ പേരും എതിര്‍ക്കുകയാണ്.അതുകൊണ്ടു തന്നെ ഏറെ ബുദ്ധിമുട്ടുകളില്ലാതെ തന്നെഐക്യം സാധിക്കുമെന്നാണ് കെന്നി പ്രത്യാശ പ്രകടിപ്പിച്ചത്.

ഫിനഗേലിനു വേണ്ടിയുള്ള ഒരു ധനസമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെന്നി.

സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജിയണുമായി വെള്ളിയാഴ്ച കെന്നി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. ബ്രെക്സിറ്റാണ് പ്രധാന ചര്‍ച്ചാവിഷയം. അടുത്തയാഴ്ച സ്റ്റര്‍ജിയണ്‍ ചര്‍ച്ചയ്ക്കായി ഡബ്ലിന്‍ സന്ദര്‍ശിക്കുന്നുമുണ്ട്.

Scroll To Top