Monday July 24, 2017
Latest Updates

ബ്രെക്സിറ്റിനെതിരെ അയര്‍ലണ്ടുകളുടെ അതിര്‍ത്തിയില്‍ പ്രതിഷേധം

ബ്രെക്സിറ്റിനെതിരെ അയര്‍ലണ്ടുകളുടെ അതിര്‍ത്തിയില്‍ പ്രതിഷേധം

കാവന്‍ :അയര്‍ലണ്ട്-നോര്‍ത്തേണ്‍ അയര്‍ലണ്ട് അതിര്‍ത്തിയില്‍ ബ്രെക്സിറ്റിനെതിരായ പ്രതിഷേധത്തില്‍ 150ഓളം പേര്‍ ഒത്തുകൂടി. ഫെര്‍മാന കൗണ്ടിയിലെ ബെല്‍കൂവിനും, കാവന്‍ കൗണ്ടിയിലെ ബ്ലാക്ക്ലയണിനും ഇടയിലുള്ള പ്രദേത്തായിരുന്നു പ്രതിഷേധം.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനെതിരെ പോസ്റ്ററുകളുമായാണ് ഇവര്‍ പ്രതിഷേധിച്ചത്.

ബ്രെക്സിറ്റ് സംഭവിക്കുന്നതോടെ ഇരു അയര്‍ലണ്ടുകള്‍ക്കും അതിര്‍ത്തിയായുള്ള ആറ് കൗണ്ടികള്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുമെന്നും, വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.യൂറോപ്യന്‍ യൂണിയന്റെയും ബ്രിട്ടന്റെയും അതിര്‍ത്തിയില്‍ പ്രത്യേക വികസനപരിഗണനകള്‍ അനുഭവിക്കുന്ന കൗണ്ടികളാണ് ഇവ

Scroll To Top