Monday May 21, 2018
Latest Updates

ബ്രെക്സിറ്റിനു ശേഷവും ഇരു അയര്‍ലണ്ടുകളും സൗഹൃദം ശക്തമാക്കും

ബ്രെക്സിറ്റിനു ശേഷവും ഇരു അയര്‍ലണ്ടുകളും സൗഹൃദം ശക്തമാക്കും

ഡബ്ലിന്‍:ബ്രെക്സിറ്റിനു ശേഷവും അയര്‍ലണ്ടിനും നോര്‍ത്തേണ്‍ അയര്‍ലണ്ടിനും ഇടയിലുള്ള അതിര്‍ത്തി ഫ്രീ മൂവിങ്ങിനായി തുറന്നു കിടക്കേണ്ടത് അത്യാവശ്യമാണെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് മുന്‍ സെക്രട്ടറി തെരേസ വില്ലിയേഴ്സ്. ഈയിടെ ബ്രിട്ടിഷ് പ്രസിഡന്റായി സ്ഥാനമേറ്റ തെരേസ മെയ്, വില്ലിയേഴ്സിനെ സര്‍ക്കാരിന്റെ പ്രതിനിധിയാകാന്‍ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ വിസമ്മതിച്ചിരുന്നു.

പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി, ഐറിഷ് പ്രധാനമന്ത്രി, ബ്രെക്സിറ്റ് സെക്രട്ടറി എന്നിവരെല്ലാം അതിര്‍ത്തി തുറന്നുകിടക്കണമെന്നു തന്നെയാണ് നിലപാടെടുത്തിരിക്കുന്നത് എന്നും വില്ലിയേഴ്സ് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞു. ബ്രെക്സിറ്റ് റഫറണ്ടത്തിനു ശേഷം ഫ്രീ മൂവ്മെന്റുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങള്‍ക്കിടയിലും ആശങ്കകള്‍ ഉയര്‍ന്നിരിക്കവേയാണ് വില്ലിയേഴ്സിന്റെ പ്രതികരണം. അനുമതിയില്ലാതെ യുകെയില്‍ ജോലി ചെയ്യാനായി അതിര്‍ത്തി കടന്നെത്തുന്നവരെ പിടികൂടാന്‍ ബോര്‍ഡര്‍ അടയ്ക്കുകയല്ല പരിഹാരമെന്നും അവര്‍ വ്യക്തമാക്കി; അതിനായി കൃത്യമായ നിയമങ്ങളുണ്ട്.

Scroll To Top