Saturday October 20, 2018
Latest Updates

ബ്രിയാന്‍ കൊടുങ്കാറ്റ്: ലീമെറിക്കില്‍ പ്രളയം,ഡബ്ലിനിലും ശക്തമായ മഴ

ബ്രിയാന്‍ കൊടുങ്കാറ്റ്: ലീമെറിക്കില്‍ പ്രളയം,ഡബ്ലിനിലും ശക്തമായ മഴ

ഡബ്ലിന്‍:പ്രതീക്ഷിച്ചതിലും രൂക്ഷമായ ശക്തിയോടെ ബ്രിയാന്‍ കൊടുങ്കാറ്റ് അയര്‍ലണ്ടിലെങ്ങും ആഞ്ഞടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ഷാനോന്‍ നദി കവിഞ്ഞതോടെ ലീമെറിക്ക് നഗരവും,ശക്തീയേറിയ വേലിയേറ്റത്തെ തുടര്‍ന്ന് ഗോള്‍വേ നഗരവും വെള്ളത്തിലായപ്പോള്‍ മഴയാണ് കോര്‍ക്കില്‍ വെള്ളപ്പൊക്കത്തിന് കാരണമായിരിക്കുന്നത്.

ശ്കതമായ കൊടുങ്കാറ്റ് പ്രധാന നഗരങ്ങളിലെ അടക്കം ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്.യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്ന പ്രദേശങ്ങളും ഇപ്പോള്‍ ഓറഞ്ച് അലെര്‍ട്ടിലേയ്ക്ക് മാറ്റുകയാണ് എന്ന് മെറ്റ് എറാന്‍ അറിയിച്ചു.വെക്സ്ഫോര്‍ഡ്, ക്ലയര്‍, കോര്‍ക്, കെറി, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ രാവിലെ മണിക്കൂറില്‍ 110നും 130നു ഇടയില്‍ കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റെത്തിയത്.മേയോ,ഗോള്‍വേ തീരങ്ങളില്‍ കനത്ത മഴ പെയ്യുന്നുണ്ട്.

കില്‍ക്കെനിയിയിലെ ബ്ലീച്ച് റോഡ് വഴിയുള്ള ഗതാഗതം വെള്ളപൊക്കത്തില്‍ സ്തംഭിച്ചു,വാട്ടര്‍ഫോര്‍ഡിലും കാറ്റിനൊപ്പം മഴ തകര്‍ക്കുകയാണ്,വിവിധ സ്ഥലങ്ങളില്‍ മരമൊടിഞ്ഞു വീണ് ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്.

ഒഫേലിയ ഡബ്ലിന്‍ നഗരമേഖലയില്‍ വ്യാപകമായ ദുരന്ത പ്രതീതി സൃഷ്ടിക്കാതെയാണ് കടന്നുപോയതെങ്കിലും,ബ്രിയാന്‍ കൊടുങ്കാറ്റ് രാവിലെ മുതല്‍ ഡബ്ലിനിലും ആഞ്ഞടിച്ചു.ഉച്ചയോടെ നഗരത്തിലേക്കുള്ള വാഹന ഗതാഗതം പോലും കുറഞ്ഞിരിക്കുകയാണ്.

ഡബ്ലിന്‍ എയര്‍പോര്‍ട്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കാര്യമായ യാത്രാ തടസമൊന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നില്ല എന്നാണു അറിയിച്ചിരിക്കുന്നത്.ഇപ്പോള്‍ ഷാനോണ്‍, ഡബ്ലിന്‍ വിമാനത്താവളങ്ങളില്‍ സര്‍വീസ് സാധാരണ നിലയിലാണ്. അടിയന്തര സാഹചര്യങ്ങളില്‍ സര്‍വീസ് തടസ്സപ്പെടാനുള്ള സാധ്യത പരിഗണിച്ച് യാത്ര പുറപ്പെടും മുമ്പ് വിമാനത്താവളവുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

കനത്ത മഴയോടുകൂടി ബ്രിയാന്‍ കൊടുങ്കാറ്റ് ഇന്ന് (ശനി ) അയര്‍ലണ്ട് കടന്നുപോകാനിരിക്കെ രാജ്യം ജാഗ്രതയില്‍. മെറ്റ് ഏറാന്‍ വെള്ളിയാഴ്ച രാത്രി പത്തുമുതല്‍ രാജ്യത്തൊട്ടാകെ 24 മണിക്കൂര്‍ ഓറഞ്ച് സ്റ്റാറ്റസ് ജാഗ്രതാ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്..

.ഉച്ചകഴിയുന്നതോടെ കൂടുതല്‍ ഭാഗങ്ങളില്‍ മഴയെത്തുമെന്ന് മെറ്റ് ഏറാന്‍ അറിയിച്ചിട്ടുണ്ട്.യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പു നല്‍കി.

ചിലയിടങ്ങളില്‍ ഫെറി സര്‍വീസും ട്രെയിന്‍ സര്‍വീസും നിര്‍ത്തിവച്ചു.

കോര്‍ക്ക് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും, കില്‍കെനി, ടിപ്പെററി, റോസ്‌കോമണ്‍ കൗണ്ടികളിലും മിന്നല്‍ പ്രളയമുണ്ടായി. സുരക്ഷിതമല്ലാത്ത റോഡുകളെക്കുറിച്ച് പ്രാദേശിക ഭരണകൂടങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. സ്ഥിതിഗതികള്‍ വഷളായ കോര്‍ക്കിലും,ഗോള്‍വേയിലും സിറ്റി കൗണ്‍സില്‍ പല റോഡുകളിലും മണല്‍ച്ചാക്കുകൊണ്ട് സുരക്ഷാ ഭിത്തികള്‍ തീര്‍ത്ത് മുന്‍കരുതലെടുത്തിട്ടുണ്ട്.

തീരപ്രദേശങ്ങളിലൂടെയുള്ള യാത്രകളും ബീച്ചുകളില്‍ ഉല്ലാസമോ അരുതെന്ന് അധികൃതര്‍ അറിയിച്ചു. ബ്രിയാനൊപ്പം കൂറ്റന്‍ തിരമാലകളും തീരത്ത് ആഞ്ഞടിക്കാനിടയുള്ളതിനാലാണിത്.

ഒഫേലിയ കൊടുങ്കാറ്റില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ട 29000 വീടുകളില്‍ക്കൂടി വൈദ്യുതി പുനസ്ഥാപിക്കാനുണ്ട്. ബ്രിയാന്‍ എത്തുന്നതോടെ ഇതു വൈകുമെന്ന് ഇഎസ്ബി അറിയിച്ചു.

Scroll To Top