Thursday April 27, 2017
Latest Updates

ബ്രിട്ടീഷ് രാജ്ഞി മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാന്‍ റോമിലേയ്ക്ക്

ബ്രിട്ടീഷ് രാജ്ഞി മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാന്‍ റോമിലേയ്ക്ക്

ലണ്ടന്‍ :ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയും ഫിലിപ് രാജകുമാരനും വരുന്ന ഏപ്രിലില്‍ റോമിലെത്തി, ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കും. ബ്രിട്ടീഷ് രാജകുടുംബമാണ് ഈ വിവരം പ്രഖ്യാപിച്ചത്.

ബ്രിട്ടീഷ് രാജ്ഞി എന്നതിനു പുറമെ ആംഗ്ലിക്കന്‍ സഭയുടെയും പരമാധികാരിയെന്ന പദവി എലിസബത്ത് രാജ്ഞിക്കുണ്ട്. 87 കാരിയായ രാജ്ഞി ഇതിനു മുന്പ് നാലു തവണ വത്തിക്കാനിലെത്തി മാര്‍പാപ്പമാരെ സന്ദര്‍ശിച്ചിട്ടുണ്ട്. 1951ല്‍ പയസ് പന്ത്രണ്ടാമന്‍, 1961ല്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍, 1980ലും 2000ലും ജോണ്‍ പോള്‍ രണ്ടാമന്‍ എന്നീ മാര്‍പാപ്പമാരെയാണ് രാജ്ഞി ഇതിനുമുന്പ് സന്ദര്‍ശിച്ചിട്ടുള്ളത്. 1982ല്‍ ഇവരാണ് ചരിത്രത്തിലാദ്യമായി ഒരു മാര്‍പാപ്പയ്ക്ക് ബ്രിട്ടീഷ് രാജകൊട്ടാരമായ ബക്കിംഗ്ഹാം പാലസില്‍ ആതിഥ്യമരുളിയതും

2010ല്‍ ബ്രിട്ടീഷ് സന്ദര്‍ശനത്തിനിടെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുമായും അവര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

Scroll To Top