Sunday July 23, 2017
Latest Updates

ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് വരദ്കറുടെ മുന്നറിയിപ്പ്: ഡിയുപിയുമായി ബന്ധം വേണ്ട…സമവായമാവാതെ തെരേസ മെയ്

ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് വരദ്കറുടെ മുന്നറിയിപ്പ്: ഡിയുപിയുമായി ബന്ധം വേണ്ട…സമവായമാവാതെ തെരേസ മെയ്

ഡബ്ലിന്‍ :നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ പ്രധാന രാഷ്ടീയ കക്ഷിയായ ഡിയുപിയോട് അടുക്കുന്നതിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്ക്ക് നിയുക്ത പ്രധാനമന്ത്രി ലിയോ വരദ്കറുടെ മുന്നറിയിപ്പ്.ഗുഡ് ഫ്രൈഡേ ഉടമ്പടി പ്രകാരം ബാധ്യതകള്‍ നിറവേറ്റാനുള്ള ഉത്തര അയര്‍ലണ്ടിലെ രാഷ്ട്രീയപ്പാര്‍ട്ടികളുമായി കൂടുതല്‍ ബന്ധം വേണ്ടെന്നാണ് വരദ്കറുടെ ഉപദേശം.ലണ്ടനിലെയും ഡബ്ലിനിലെയും സര്‍ക്കാരുകള്‍ ഉടമ്പടി പ്രകാരമുള്ള അവരുടെ ഉത്തരവാദിത്വങ്ങള്‍ തിരിച്ചറിയണമെന്ന് വരദ്കര്‍ ഓര്‍മിപ്പിച്ചു. ഡിയുപിയുടെ പിന്തുണ നേടാനുള്ള മെയുടെ നീക്കത്തില്‍ എണ്‍ഡ കെന്നി ഉത്ക്കണ്ഠ അറിയിച്ചതിനെ തുടര്‍ന്നാണ് വരദ്കറും രംഗത്തുവന്നത്.

നോര്‍ത്തിലെ ഒരു ദേശീയപാര്‍ടിയുമായോ യൂണിയിസ്റ്റ് പാര്‍ടിയുമായോ അടുപ്പമുണ്ടാക്കാന്‍ പാടില്ല എന്ന അയര്‍ലണ്ടിന്റെ കടും പിടുത്തം മന്ത്രിസഭാ ഉണ്ടാക്കുന്ന പ്രക്രീയയില്‍ മെല്ലെപ്പോക്ക് നടത്താന്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയെയും,തെരേസ മെയേയും പ്രേരിപ്പിച്ചിട്ടുണ്ട്.ഡി യൂ പി യുമായുള്ള ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും അവരുടെ എല്ലാ ഡിമാന്റുകളും അംഗീകരിക്കേണ്ടതില്ലെന്ന നിലപാട് തെരേസ മെയും പാര്‍ട്ടിയും എടുത്തു കഴിഞ്ഞു.കണ്‍സര്‍വേറ്റീവ് നയങ്ങള്‍ വീറ്റോ ചെയ്യാനും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനും ഡിയുപിക്ക് കഴിയില്ലെന്ന നിലപാട് തെരേസ മെയും പരസ്യമായി പറഞ്ഞു കഴിഞ്ഞു.

Scroll To Top