Friday November 24, 2017
Latest Updates

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സൈബര്‍ ആക്രമണം

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സൈബര്‍ ആക്രമണം

ലണ്ടന്‍ :ലോകത്തെ ഞെട്ടിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സൈബര്‍ ആക്രമണം. പാര്‍ലമെന്റിന്റെ കംപ്യൂട്ടര്‍ ശൃംഖലയാണ് ആക്രമണകാരികള്‍ കശക്കിയെറിഞ്ഞത്.പാര്‍ലമെന്റിലെ ഇ മെയില്‍ സിസ്റ്റമാണ് ഹാക്ക് ചെയ്തത്.പാര്‍ലമെന്ററി ഇ മെയില്‍ അക്കൗണ്ടുകള്‍ അനധികൃതമായി കൈയേറിയതു കണ്ടെത്തിയതായി ഹൗസ് ഓഫ് കോമണ്‍സ് വക്താവ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.
നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററുമായി ചേര്‍ന്ന് ഈ സംഭവം അന്വേഷിക്കുന്നുണ്ട്. പാര്‍ലെമെന്റിന്റെ കംപ്യൂട്ടര്‍ ശൃംഖലകളും മറ്റും സുരക്ഷിതമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്.സൈബര്‍ ആക്രമണത്തോടെ എംപിമാര്‍ക്ക് ഇ മെയില്‍ കൈകാര്യം ചെയ്യാനാവുന്നില്ലെന്നും ലിബ് ഡെം പീര്‍ ക്രിസ് റെന്നാര്‍ഡ് പറഞ്ഞു.പാര്‍ലമെന്റ് സൈബര്‍ അക്രമണ സാധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന്
നാഷണല്‍ ക്രൈം ഏജന്‍സി പറഞ്ഞു.’ഇത് ഓരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പാണ്.നമുക്ക് കൂടുതല്‍ സെക്യൂരിറ്റിയും കുറ്റമറ്റ പാസ് വേര്‍ഡുകളും വേണം’ ഇന്റര്‍നാഷണല്‍ വ്യാപാര മന്ത്രി ലിയാം ഫോക്സ് ഐടിവിയോട് പറഞ്ഞു.പൊതുസേവനമേഖലയെ ആക്രമിക്കുമെന്ന് അറിയാമായിരുന്നു. അതിനാല്‍ ഇതൊട്ടും അതിശയിപ്പിക്കുന്നില്ലെന്നും ഫോക്സ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം നടന്ന ആഗോള സൈബര്‍ ആക്രമണം യുകെയുടെ എന്‍എച്എസിനെയും ലക്ഷ്യമിട്ടുള്ളതായിരുന്നു.രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള എന്‍എച്എസിന്റെ പ്രവര്‍ത്തനത്തെ ആകെ അവതാളത്തിലാക്കാന്‍ ഈ സൈബര്‍ ആക്രമണത്തിന് സാധിച്ചിരുന്നു.

Scroll To Top