Monday August 20, 2018
Latest Updates

ബ്രിട്ടന്‍ അനുവദിച്ച സമയം അവസാനിച്ചു,രാഷ്ട്രീയ കക്ഷികള്‍ ധാരണയായില്ല 

ബ്രിട്ടന്‍ അനുവദിച്ച സമയം അവസാനിച്ചു,രാഷ്ട്രീയ കക്ഷികള്‍ ധാരണയായില്ല 

ഡബ്ലിന്‍ :പ്രധാനരാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള പോരില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ ഭരണചക്രം നിശ്ചലമായി. കാഷ് ഫോര്‍ ആഷ് അഴിമതിയുടെ പേരില്‍ ഡിയുപിയും ഷിന്‍ഫെയ്നും തമ്മില്‍ ഉടലെടുത്ത പ്രശ്നത്തില്‍ കഴിഞ്ഞ ജനുവരി മുതല്‍ അസംബ്ലി ആളൊഴിഞ്ഞ നിലയിലാണ്. പ്രശ്ന പരിഹാരത്തിനു സാധ്യതയൊന്നും കാണാതിരിക്കെ ഇരു പാര്‍ട്ടിയുടെയും നേതാക്കള്‍ പരസ്പരം കുറ്റാരോപണങ്ങളുമായി രംഗത്തുവരുന്നതും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.

എക്സിക്യൂട്ടീവ് രൂപീകരിക്കുന്നതിന് ബ്രിട്ടന്‍ അനുവദിച്ച സമയപരിധി ഇന്നലെ വൈകിട്ട് നാലിന് അവസാനിക്കുമ്പോഴും ഇക്കാര്യത്തില്‍ യോജിച്ച ശുഭകരമായ തീരുമാനത്തിലെത്താന്‍ ഇരു കക്ഷികള്‍ക്കുമായില്ല.ഒന്നുകില്‍ എക്സിക്യൂട്ടീവ് രൂപീകരിച്ച് വെസ്റ്റ് മിന്‍സ്റ്ററിന് അധികാരമേല്‍പ്പിക്കുക അല്ലെങ്കില്‍ വീണ്ടും ഇലക്ഷന്‍ നടത്തുക എന്നീ രണ്ടു നിര്‍ദേശങ്ങളാണ് ബ്രിട്ടന്‍ മുന്നോട്ടുവെച്ചത്.

ഇന്നലെ പുലര്‍ച്ചെ രണ്ടു മണിവരെ നടന്ന ചര്‍ച്ചകളും ഫലം കണ്ടില്ലെന്നാണ് സൂചന.ചര്‍ച്ചകള്‍ തിങ്കളാഴ്ച വരെ ദീര്‍ഘിപ്പിച്ചതായി ഡൗണ്‍ സ്ട്രീറ്റ് സ്ഥിരീകരിച്ചു. അതിനു ശേഷം എന്താണ് സംഭവിക്കുകയെന്നതു സംബന്ധിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ട് സെക്രട്ടറി ഡയിംസ് ബ്രോക്കന്‍ ഷൈര്‍ പ്രസ്താവന നടത്തുമെന്നും ഡൗണ്‍സ്ട്രീറ്റ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

ലണ്ടനിലെയും ഡബ്ലിനിലെയും നേതാക്കള്‍ നോര്‍ത്തേണിനുള്ള പിന്തുണ കഴിഞ്ഞ ആഴ്ചയില്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലും ഡിയുപി, ഷിന്‍ഫെയ്ന്‍ നേതാക്കള്‍ തമ്മില്‍ കൊമ്പ് കോര്‍ക്കല്‍ തുടരുകയാണ്.ഷീന്‍ ഫെയന്‍ പക്വത കാണിക്കണമെന്ന് ഡിയുപി നേതാവ് എഡ്വിന്‍ പോട്സ് ആവശ്യപ്പെട്ടു.അതിലൂടെയേ പരിഹാരമുണ്ടാകൂയെന്നും അദ്ദേഹം പറഞ്ഞു.അതേസമയം,ആവശ്യങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാട് ഷിന്‍ഫെയ്ന്‍ ആവര്‍ത്തിച്ചു.

ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും ഒട്ടേറെ പ്രശ്നങ്ങള്‍ ഇനിയും അവശേഷിക്കുന്നതായി നോര്‍ത്തേണ്‍ അയര്‍ലണ്ട് സെക്രട്ടറി ബ്രോക്കണ്‍ ഷൈര്‍ പറഞ്ഞു.എത്രയും വേഗം പ്രശ്നപരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Scroll To Top