Thursday July 27, 2017
Latest Updates

ബ്രിട്ടനില്‍ ലേബര്‍പാര്‍ടി നേതാവ് ജെര്‍മി കോര്‍ബിന്റെ ജനപ്രിയതയേറുന്നു

ബ്രിട്ടനില്‍ ലേബര്‍പാര്‍ടി നേതാവ് ജെര്‍മി കോര്‍ബിന്റെ ജനപ്രിയതയേറുന്നു

ലണ്ടന്‍ : ലേബര്‍പാര്‍ടി നേതാവ് ജെര്‍മി കോര്‍ബിന്റെ ജനപ്രിയതയേറുന്നതായി അഭിപ്രായ സര്‍വെ.ഇതാദ്യമായാണ് കണ്‍സര്‍വേറ്റീവ് നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ തെരേസ മെയുടെ ജനപ്രീതിയെ കോര്‍ബിന്‍ മറികടക്കുന്നത്.രാഷ്ട്രീയമായ വിശകലനത്തില്‍ ഏറെ പ്രാധാന്യമുണ്ട് ഈ മേല്‍ക്കൈയ്ക്കെന്നാണ് സൂചന.യൂഗോവ് പോള്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വെയിലാണ് 35ശതമാനം പേരും കോര്‍ബിനെ തിരഞ്ഞെടുത്തത്. അതേസമയം,തെരേസ മെയുടെ ജനപിന്തുണ 40ല്‍ നിന്നും 34ലെത്തി. ഇലക്ഷനുശേഷമാണ് സര്‍വെ നടത്തിയത്.
നവംബറില്‍ നടത്തിയ സര്‍വെയില്‍ കോര്‍ബിനെ അപ്രസക്തനാക്കിയതിനു സമാനമാണ് ഇപ്പോഴത്തെ മെയുടെ സ്ഥാനം.മാധ്യമങ്ങളുടെ പരിഗണനയില്ലായ്മയും സ്വന്തംപാര്‍ടിയില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടാതെവന്നതുമാണ് ഹൗസ് കോമണ്‍സില്‍ തൂക്ക് നില കൈവരാന്‍ ഇടയാക്കിയത്.

ഇതേ തുടര്‍ന്ന് ഏറ്റവും വലിയ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ടിയുടെ തേരേസ മെയും ടോറീസും ഡിയുപിയുമായി ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കാനുള്ള പ്രയത്നത്തിലാണ്.ഇത് ഉത്തരഅയര്‍ലണ്ടിലെ സമാധാന ശ്രമങ്ങളെ അത് അപകടത്തിലാക്കുമെന്നു വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.

ബ്രക്സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരുടെ അവകാശ സംരക്ഷണത്തില്‍ തെരേസയുടെ നിലപാടിനോട് ശക്തമായ വിയോജിക്കുന്നവരേറെയാണ്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് എതിര്‍പ്പുള്ളവരാണ്.ഇതിനെ മറികടക്കാന്‍ യുകെയില്‍ താമസിക്കുന്ന ഇ.യു പൗരന്മാര്‍ക്ക് ഒട്ടേറെ ഓഫറുകള്‍ തെരേസ മെയ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു

Scroll To Top