Tuesday September 25, 2018
Latest Updates

ബ്രിട്ടണില്‍ മലയാളി ഡോക്റ്റര്‍ ആത്മഹത്യ ചെയ്തത് വിവാഹബന്ധം തകര്‍ന്നതിലെ സങ്കടം സഹിക്കാനാവാതെ 

ബ്രിട്ടണില്‍ മലയാളി ഡോക്റ്റര്‍ ആത്മഹത്യ ചെയ്തത് വിവാഹബന്ധം തകര്‍ന്നതിലെ സങ്കടം സഹിക്കാനാവാതെ 

ലണ്ടന്‍:ബ്രിട്ടനിലെ ഷെഫീല്‍ഡില്‍ മലയാളി ഡോക്റ്റര്‍ ആത്മഹത്യ ചെയ്തത് വിവാഹബന്ധം തകര്‍ന്നതിലെ വിഷമം സഹിക്കാനാവാതെയെന്ന് വെളിപ്പെടുത്തല്‍.ചെസ്റ്റര്‍ ഫോര്‍ഡിലെ കൊറോണര്‍ കോര്‍ട്ടാണ് മലയാളിയായ ജോര്‍ജ് ഈപ്പന്റെ മരണകാരണം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

മലയാളി ഡോക്റ്ററുടെ രണ്ടാം ഭാര്യയായിരുന്ന ആമിയെന്ന ബ്രിട്ടീഷുകാരിയാണ് ഷെഫീല്‍ഡ് ത്രോണ്‍ബറി ഹോസ്പിറ്റലിലെ കണ്‍സല്‍ട്ടന്റ് അനസ്‌തേഷ്യസ്റ്റ് കൂടിയായ 41 വയസുള്ള ജോര്‍ജ് ഈപ്പനില്‍ നിന്നും വിവാഹമോചനത്തിനുള്ള ഉത്തരവ് കോടതി വിധി വഴി വാങ്ങിയെടുത്തത്.കോടതി വിധി തപാല്‍ മാര്‍ഗം കൈപ്പറ്റിയപ്പോഴാണ് തന്നെ ഭാര്യ ഉപേക്ഷിച്ചെന്ന വിവരം ഡോക്റ്റര്‍ അറിയുന്നത്.ഇതിനു ശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ജോര്‍ജ് ഈപ്പന്‍  ആത്മഹത്യ ചെയ്യുകയായിരുന്നു. ജോലി ചെയ്തിരുന്ന ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച മയക്കുമരുന്ന് മദ്യത്തോടൊപ്പം ചേര്‍ത്തുപയോഗിച്ചാണ് മലയാളി യുവാവ് ആത്മഹത്യ ചെയ്തത് .

ജോര്‍ജ് ഈപ്പന്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആമിയെ വിവാഹം ചെയ്തത്. ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിച്ച ഒന്നാം വിവാഹത്തിന് ശേഷമാണ് 2012 ല്‍ ആമിയെ കണ്ടുമുട്ടുന്നതും 2014 ല്‍ അവരുടെ വിവാഹം നടക്കുന്നതും.എന്നാല്‍ അധികം താമസിയാതെ തന്നെ അവരുടെ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാകാന്‍ തുടങ്ങി.മലയാളി യുവാവിന്റെ അമിത ദേഷ്യ സ്വഭാവമായിരുന്നു അതിനു കാരണം. പൊരുത്തപ്പെട്ടു പോകാന്‍ കഴിയാതെ വന്നപ്പോള്‍ ആമി ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചു..പല തവണ അനുരഞ്ജനത്തിന് കേണെങ്കിലും ആമി വീട് വിട്ടുപോയി മറ്റൊരിടത്ത്  താമസിക്കുകയായിരുന്നു. ഭാര്യയുമായി ബന്ധം പുനഃസ്ഥാപിക്കണമെന്ന ഉദ്ദേശ്യത്തോടെ ദേഷ്യം നിയന്ത്രിക്കാനുള്ള മാനേജ്മെന്റ് ക്ലാസിന് ഡോ.ജോര്‍ജ് ചേരുകയും ചെയ്തിരുന്നു. അതിനിടെയാണ് ഭാര്യ വിവാഹമോചന ഹര്‍ജി കൊടുത്തത്

കഴിഞ്ഞ ഒക്ടോബര്‍ വിവാഹമോചന രേഖകള്‍ ലഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ താന്‍
മരിക്കാന്‍ പോവുകയാണെന്ന് അറിയിച്ച് ജോര്‍ജ് സുഹൃത്തുകള്‍ക്ക് മെസേജ് അയച്ചിരുന്നു. പോലീസിന്റെ സഹായത്തോടെ ആളെ കണ്ടെത്തിയപ്പോള്‍ അമിതമായ അളവില്‍ മയക്കുമരുന്ന് കുത്തിവച്ച നിലയില്‍ ആയിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്നുതന്നെ അദ്ദേഹം മരണപ്പെട്ടു.

ചെന്നൈയിലെ ഒരു ഹോസ്പിറ്റലിലെ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി മുബൈയില്‍ വര്‍ക്ക് ചെയ്തതിനു ശേഷം 2004 ല്‍ ആണ് ജോര്‍ജ് ഷെഫീല്‍ഡില്‍ എത്തുന്നത്.

യൂറോപ്യന്‍ വംശജരുമായി ബന്ധം സ്ഥാപിച്ച നിരവധി മലയാളികളുടെ വിവാഹങ്ങളാണ് സമാനരീതിയില്‍ തകരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉള്ളത്.മലയാളിയുടെ ദേഷ്യരീതിയും ആക്രമണ സ്വഭാവവുമൊക്കെ ഇതിന് കാരണമാവുന്നുണ്ടെങ്കിലും സാംസ്‌കാരികമായ പൊരുത്തമില്ലായ്മ തിരിച്ചറിയുമ്പോഴാണ് കൂടുതല്‍ വിവാഹമോചനങ്ങളും സംഭവിക്കുന്നത്.

ഡബ്ലിനില്‍ കഴിഞ്ഞ വര്‍ഷം മരിച്ച തിരുവനന്തപുരം സ്വദേശിയായ ഡോ.ബാലചന്ദ്രന്റെ മരണകാരണവും ഇതേ വരെ പുറത്തുവിട്ടിട്ടില്ല.അയര്‍ലണ്ടിലെ വിവിധ ഹോസ്പിറ്റലുകളില്‍ ഡോക്റ്ററായി വര്ഷങ്ങളോളം സേവനം അനുഷ്ടിച്ച ഇദ്ദേഹം അവസാനകാലഘട്ടത്തില്‍ നിരാശനും കുടുംബത്തില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിലും ആയിരുന്നു.തിരുവനന്തപുരത്തെ പ്രശസ്തമായ കുടുംബ വീടുമായി യാതൊരു ബന്ധവും പുലര്‍ത്താതെയിരുന്ന ഇദ്ദേഹത്തിന്റെ മരണത്തിലും ദുരൂഹമായ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു.വീട്ടുകാര്‍ക്ക് കേസ് അന്വേഷണത്തില്‍ താത്പര്യമില്ലാത്തതിനാലും,മലയാളി സമൂഹവുമായി ഇദ്ദേഹത്തിന് ബന്ധമില്ലാഞ്ഞതിയാലും മരണകാരണം ഇപ്പോഴും രഹസ്യവുമാണ്.

കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്താതെ അയര്‍ലണ്ടില്‍ ജീവിച്ചു പോന്ന മറ്റൊരു ഇന്ത്യന്‍ ഡോക്റ്റര്‍ക്ക് കൂടി ഡബ്ലിന്‍ നഗരം അന്ത്യ വിശ്രമമൊരുക്കിയിരുന്നു.മാറ്റര്‍ ആശുപത്രിയിലെ ഡോക്റ്റര്‍ ആയിരുന്ന തെലുങ്കാന സ്വദേശി ഡോ.സുബ്ബറാവു നവലുരു എന്ന 61 വയസുകാരന്റെമരണകാരണവും ഇപ്പോഴും അജ്ഞാതമാണ്.മരിച്ച രണ്ടു ഡോക്റ്റര്‍മാര്‍ക്കും ഐറിഷ്‌കാരായ ഭാര്യമാരാണ് ഉണ്ടായിരുന്നത്.
2015 ഡിസംബര്‍ മാസത്തിലാണ് ഡോ.സുബറാവുവിനെ മരിച്ച നിലയില്‍ ക്ളോഡാല്‍ക്കിനിലെ സ്വന്തം വീട്ടില്‍ കണ്ടെത്തിയത്.ബന്ധുക്കളെ തേടിയുള്ള അന്വേഷണം നാല് മാസം നീണ്ടു.അവസാനം ഗാര്‍ഡയുടെയും ഇന്ത്യന്‍ എംബസിയുടെയും തിരച്ചലിനൊടുവില്‍ പരേതന്റെ ബാംഗ്ലൂരിലുള്ള സഹോദരനെ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് സഹോദരന്‍ ഡബ്ലിനില്‍ എത്തുകയും ഡിസംബര്‍ മുതല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഭൗതികദേഹം പുറത്തെടുത്ത് മതപരമായ ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെയും എംബസിയുടെയും സഹകരണത്തോടെ സംസ്‌കാര കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുകയായിരുന്നു.

ആദ്യ കാലഘട്ടത്തില്‍ അയര്‍ലണ്ടില്‍ ജോലി തേടിയെത്തിയ ഡോക്റ്റര്‍മാരും എഞ്ചിനിയര്‍മാരും അടക്കമുള്ള ഒട്ടേറെ പേരാണ് ഇപ്പോഴും അയര്‍ലണ്ടിന്റെ വിവിധഭാഗങ്ങളില്‍ ജന്മനാടുമായി ബന്ധം പുലര്‍ത്താതെ ജീവിക്കുന്നത്.രണ്ടായിരാമാണ്ടിന് മുമ്പ് അയര്‍ലണ്ടില്‍ എത്തി ജന്മനാടുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം ഇവിടെ തന്നെ സംസ്‌കാരം നടത്തുന്നവരുടെ പരമ്പരയിലെ അവസാനത്തെ ആളാണ് ഡോ.സുബ്ബറാവു.മാര്‍ച്ച് മാസത്തില്‍ നിര്യാതനായ തിരുവനന്തപുരം സ്വദേശി ഡോ.ബാലേന്ദ്രയുള്‍പ്പെടെ ഏഴോളം ഡോക്റ്റര്‍മാര്‍ മാത്രം ഈ നിരയില്‍ പെടുന്നു.ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ബന്ധുക്കള്‍ എത്തുന്നത് വരെ സൂക്ഷിച്ച ശേഷമാണ് സംസ്‌കാരം നടത്തിയത്.

Scroll To Top