Monday December 18, 2017
Latest Updates

ബ്രിട്ടണില്‍ ഭരണമാറ്റം ആസന്നമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍,തെരേസ മേയ്ക്കെതിരെ വിമത നീക്കം 

ബ്രിട്ടണില്‍ ഭരണമാറ്റം ആസന്നമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍,തെരേസ മേയ്ക്കെതിരെ വിമത നീക്കം 

ബെല്‍ഫാസ്റ്റ് :ബ്രെക്‌സിറ്റ് പൂര്‍ണ്ണമായും സംഭവിക്കുന്നതിന് മുമ്പേ പ്രധാനമന്ത്രിയെ നീക്കം ചെയ്യാനുള്ള ഒരു പക്ഷം ടോറി എം പി മാരുടെ നീക്കം ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ അനിശ്ചിതാവസ്ഥയ്ക്ക് വഴിയൊരുക്കുന്നു.നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഡിയൂപിയുടെ എം പി മാരുടെ പിന്തുണയോടെ തെരേസ മേയ്ക്കെതിരെ കരുനീക്കങ്ങള്‍ നടക്കുന്നതായി ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുപ്പതോളം ടോറി എംപിമാര്‍ ബ്രിട്ടനില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെയുള്ള നീക്കങ്ങളില്‍ ഒന്നിച്ചു കഴിഞ്ഞു.ഏതാനം മാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിന് പുതിയ മുഖം നല്‍കാനുള്ള ശ്രമങ്ങളിലാണ് മുന്‍ കാബിനറ്റ് മന്ത്രിമാര്‍ അടക്കമുള്ള ടോറികള്‍.

കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാനും,എം പിയുമായ ഗ്രാന്റ് ഷാപ്സിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കങ്ങള്‍.തെരേസ മേയ് പാര്‍ട്ടി മീറ്റിങ് വിളിച്ച് ചേര്‍ത്ത് പിന്തുണ തെളിയിക്കണമെന്ന് ഗ്രാന്റ് ഷാപ്‌സ് പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു.

തെരേസ മേയുടെ നേതൃത്വത്തില്‍ മുന്‍പോട്ടു പോകാനാവില്ലെന്ന മുന്‍ മന്ത്രി എഡ് വൈസിയുടെ പ്രസ്താവനയും ഇതിനോട് കൂട്ടി വായിക്കുമ്പോള്‍ തെരേസ മേയുടെ ഭരണകാലം അവസാനിക്കുകയാണെന്ന തോന്നലാണ് ഉണ്ടാവുന്നതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്കോ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാരിലേക്കോ ബ്രിട്ടീഷ് രാഷ്ട്രീയരംഗം മാറുകയാണ്.എന്തായാലും പ്രധാനമന്ത്രിക്കസേരയില്‍ തെരേസ മേയുടെ ഭാവി അത്രകണ്ടു സുരക്ഷിതമല്ലെന്നാണു ബ്രിട്ടിഷ് മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നത്.
ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ മേയ് പരാജയമാണെന്നും,രാജ്യത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ പോലും പ്രധാനമന്ത്രിയ്ക്ക് കഴിഞ്ഞില്ലെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്.ഉയര്‍ന്നു വരുന്ന ടോറി വിമതരെ ഒതുക്കാനുള്ള ശേഷി മേയ്ക്ക് ഇല്ലെന്നാണ് അവരുടെ ഉറ്റ അനുയായികള്‍ക്ക് പോലും ഇല്ലെന്നതിനാല്‍ മേയ് പുറത്തേയ്ക്ക് എന്ന സൂചനകളാണ് ഉയരുന്നത്.

Scroll To Top