Thursday February 22, 2018
Latest Updates

ബ്രിട്ടണിലേക്കുള്ള നഴ്‌സുമാര്‍ക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടിലും കോംപീറ്റന്‍സ് ടെസ്റ്റ് സെന്റര്‍ ആരംഭിച്ചു 

ബ്രിട്ടണിലേക്കുള്ള നഴ്‌സുമാര്‍ക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടിലും കോംപീറ്റന്‍സ് ടെസ്റ്റ് സെന്റര്‍  ആരംഭിച്ചു 

ലെറ്റര്‍കെന്നി :ബ്രിട്ടണിലേക്കുള്ള നഴ്‌സിംഗ് ജോലിക്കായി എത്തുന്ന വിദേശ നഴ്‌സുമാരുടെ തൊഴിലില്‍ ഉള്ള പ്രാവണ്യം മനസിലാക്കുന്നതിന് വേണ്ടിയുള്ള നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി കൌണ്‍സില്‍ കോംപീറ്റന്‍സ് ടെസ്റ്റ് സെന്റര്‍’ ഇനി നോര്‍ത്തേണ്‍ അയര്‍ലണ്ടിലും.

ലണ്ടന്‍ ഡെറിയിലെ അള്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിയുടെ മാഗേ ക്യാമ്പസ്സിലായിരിക്കും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആദ്യ ടെസ്റ്റ് സെന്റര്‍ പ്രവര്‍ത്തിക്കുക.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മാത്രമായി അടുത്ത വര്‍ഷങ്ങളില്‍ നൂറുകണക്കിന് വിദേശ നഴ്‌സുമാര്‍ നിയമിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഇത്തരത്തില്‍ യൂറോപ്യന്‍ യൂണിയന് പുറമെ നിന്നുള്ള നഴ്‌സിംഗ് സ്റ്റാഫുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിലാണ് അസ്സസ്നെന്റ് സെന്ററുകള്‍ കൊണ്ടുവരുന്നതിനുള്ള തീരുമാനം.

യൂറോപ്യന്‍ യൂണിയന് പുറമെ നിന്നുള്ള നഴ്‌സുമാരെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം കാഴ്ചവക്കുന്നതിനു പ്രാപ്തരാണെന്നു ഉറപ്പുവരുത്തേണ്ടതുണ്ട്.

അള്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ചിട്ടുള്ള സെന്ററിന് പുറമെ ഓക്‌സ്‌ഫോര്‍ഡ് ബ്രൂക്ക്‌സ് യൂണിവേഴ്‌സിറ്റി, നോര്‍ത്താപ്റ്റന്‍ യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലും വിദേശ നഴ്‌സുമാര്‍ക്കുള്ള അസസ്‌മെന്റ് സെന്ററുകള്‍ നിലവിലുണ്ട്.

Scroll To Top