Saturday November 25, 2017
Latest Updates

ബ്രഹത് ഭവന പദ്ധതി ;ഡബ്ലിനില്‍ ആയിരക്കണക്കിന് പഴയ വീടുകള്‍ പൊളിച്ചു നീക്കും

ബ്രഹത് ഭവന പദ്ധതി ;ഡബ്ലിനില്‍ ആയിരക്കണക്കിന് പഴയ വീടുകള്‍ പൊളിച്ചു നീക്കും

ഡബ്ലിന്‍ :ഡബ്ലിന്റെ ഭവന ദൗര്‍ലഭ്യം പരിഹരിക്കാനുള്ള ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ബ്രഹത് പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് വീടുകള്‍ പൊളിച്ചുനീക്കും.ഇതിനായി ഒരേ സമയം 800മുതല്‍ 1000 അപാര്‍ട്ട്മെന്റുകള്‍ വരെ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഡവലപ്പേഴ്സിനെ ക്ഷണിക്കുകയാണ് സിറ്റികൗണ്‍സില്‍.

‘ഭവനങ്ങളുടെ എണ്ണം കൗണ്‍സിലിനു കീഴില്‍ ഉയരുന്നുണ്ട്. എന്നിരുന്നാലും അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ ഇപ്പോള്‍ വളരെ അത്യാവശ്യമായി വന്നിരിക്കുകയാണ്’ കൗണ്‍സിലിന്റെ ഡപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ബ്രണ്ടന്‍ കെന്നി പറഞ്ഞു.കൂടുതല്‍ സമൂല പരിഷ്‌കരണ കാഴ്ച്ചപ്പാടോടെയുള്ള സമീപനം സ്വീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.നഗരത്തിലെ വര്‍ധിച്ചു വരുന്ന ജനസാന്ദ്രത പരിഗണിച്ച് ആധുനിക നിലവാരത്തിലുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top