Monday January 22, 2018
Latest Updates

ബ്രസീല്‍ പ്രസിഡണ്ടിനെ പുറത്താക്കി

ബ്രസീല്‍ പ്രസിഡണ്ടിനെ പുറത്താക്കി

ബ്രസീലിയ: ബജറ്റുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടത്തിയതിന് ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ പുറത്താക്കി. ഇടക്കാല പ്രസിഡന്റായി വൈസ് പ്രസിഡന്റ് മൈക്കിള്‍ ടിമര്‍ ചുമതലയേല്‍ക്കും.

സെനറ്റ് ദില്‍മ റൂസഫിനെ ഇംപീച്ചു ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മേയ് മാസം മുതല്‍ ദില്‍മ സസ്പന്‍ഷനിലായിരുന്നു.

ഇംപീച്ച്മെന്റ് നടപടികള്‍ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ദില്‍മ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍, കോടതി ദില്‍മയുടെ ഹര്‍ജി തളളി.

ഇരുപതിനെതിരെ അറുപത് വോച്ചുകള്‍ക്കാണ് അറുപത്തെട്ടുകാരിയായ ദില്‍മയെ പുറത്താക്കിയത്.

Scroll To Top