Sunday January 22, 2017
Latest Updates

ബ്രസീല്‍-ജര്‍മിനി മത്സരം :ഓരോ ഗോളിനും’പൈന്റിനു വിലകുറച്ച ഗാല്‍വെയിലെ പബ്ബുകാരന്റെ ‘ആപ്പീസ് ‘പൂട്ടി !

ബ്രസീല്‍-ജര്‍മിനി മത്സരം :ഓരോ ഗോളിനും’പൈന്റിനു വിലകുറച്ച ഗാല്‍വെയിലെ പബ്ബുകാരന്റെ ‘ആപ്പീസ് ‘പൂട്ടി !

ഗാല്‍വെ: ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീലും ജര്‍മനിയും തമ്മിലുള്ള സെമി ഫൈനലില്‍ ബ്രസീലിനെ പിന്തുണച്ച ആരാധകര്‍ മാനം പോയിരിക്കുകയാണ്. എന്നാല്‍ ഗാല്‍വെയിലെ ഒരു പബ് ഉടമകള്‍ക്ക് പറ്റിയ അക്കിടിയുടെ മുന്നില്‍ ബ്രസീല്‍ ആരാധകരുടെ അമളി ഒന്നുമല്ല. ഗാല്‍വെയിലെ റോസിന്‍ ഡഹ് എന്ന പബിനാണ് അബദ്ധം പറ്റിയത്. ബ്രസീല്‍,ജര്‍മനി സെമി ഫൈനല്‍ മത്സരത്തില്‍ ഓരോ ടീമും ഒരു ഗോള്‍ അടിക്കുന്നതിനനുസരിച്ച് ബ്രഹ്മ, എര്‍ദിഞ്ചര്‍ തുടങ്ങിയ ബിയറുകള്‍ക്ക് 50 സെന്റ് വീതം വിലക്കിഴിവ് നല്‍കുമെന്നായിരുന്നു പബ് ഉടമകളുടെ വാഗ്ദാനം.

എന്നാല്‍ ജര്‍മനി ബ്രസീലിന്റെ ഗോള്‍മുഖത്തേക്ക് ഗോള്‍മഴ വര്‍ഷിക്കാന്‍ തുടങ്ങിയതോടെ പബ് ഉടമകള്‍ വെട്ടിലായി.ജര്‍മനി 7 ഗോളുകള്‍ അടിക്കുമെന്ന് പബ് ഉടമകള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരിക്കില്ല. ഏഴാമത്തെ ഗോള്‍ വീണതോടെ ഒരു പൈന്റ് ബിയറിനു വില 50 സെന്റായി കുറഞ്ഞു. 4 യൂറോ വിലയുള്ള ബിയറാണ് ഇപ്രകാരം വില കുറഞ്ഞ് ഒടുവില്‍ 50 സെന്റ് ആയത്.

ഇങ്ങനെ ഒരു വിലക്കിഴിവ് പബിലെ കുടിയന്‍മാരും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കളി കാണാന്‍ വന്നവരെല്ലാം ആവശ്യത്തിനു ബിയര്‍ അകത്താക്കിയിട്ടാണ് മടങ്ങിയത്. ഏതായാലും ഈ അമളിയോടെ റോസിന്‍ ഡഹ് പമ്പ് ഉടമകള്‍ ഇനി ഒരിക്കലും ഇത്തരം ഒരു ഓഫര്‍ നല്‍കില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ്.

Scroll To Top