Saturday January 20, 2018
Latest Updates

ബ്രസീല്‍ ചതിച്ചു; മലയാളികള്‍ക്ക് പാതി മീശയും മുടിയും നഷ്ടപ്പെട്ടു

ബ്രസീല്‍ ചതിച്ചു; മലയാളികള്‍ക്ക് പാതി മീശയും മുടിയും നഷ്ടപ്പെട്ടു

ബ്രസീല്‍ ഇങ്ങനെ ചതിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. കേരളത്തിലെ ബ്രസീല്‍ ആരാധകര്‍ ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ലോകകപ്പ് തുടങ്ങുന്നതിനു മുമ്പ് തന്നെ കേരളത്തിലെ ഓരോ ചെറു കവലകളിലും മഞ്ഞപ്പടയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വച്ച് ലോകകപ്പ് ആഘോഷമാക്കിയവരാണ് കേരളത്തിലെ ആരാധകര്‍. എന്നാല്‍ ബ്രസീലിനെ വിശ്വസിച്ച കേരളത്തിലെ ആരാധകരില്‍ ചിലര്‍ക്ക് പാതി മീശയും പാതി തലമുടിയും നഷ്ടപ്പെട്ടിരിക്കുകയാണ്.

ബ്രസീലിനെ വിശ്വസിച്ച് അര്‍ജന്റീന ആരാധകരുമായി ബെറ്റ് വച്ചതാണ് വിനയായത്. ബ്രസീല്‍ ഏഴു ഗോളിന്റെ കൂറ്റന്‍ പരാജയം ഏറ്റുവാങ്ങുമെന്ന് ഇവര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. പാതി മീശയും മുടിയും വടിച്ച് അര്‍ജന്റീനയുടെ പതാകയുമേന്തി വാഹന പര്യടനം. ഇതായിരുന്നു ബ്രസീല്‍ ഫാന്‍സിനു ലഭിച്ച ശിക്ഷ. കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലെ രണ്ട് ബ്രസീല്‍ ആരാധകര്‍ക്കാണ് ഈ എട്ടിന്റെ പണി കിട്ടിയത്. ഏതായാലും ബ്രസീലിനെ വിശ്വസിച്ച് വന്‍ തുക ഒന്നും പന്തയം വച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് ബ്രസീല്‍ ഫാന്‍സ്..

പലര്‍ക്കും ജര്‍മനിയോട് തോറ്റതിനല്ല അര്‍ജന്റീനയുടെ മുന്നില്‍ നാണംകെട്ടതിലാണ് പലര്‍ക്കും നിരാശ. ഫൈനലിലെങ്കിലും അര്‍ജന്റീനയുടെ പതനം കാണാന്‍ കാത്തിരിക്കുകയാണ് അര്‍ജന്റീന വിരുദ്ധരായ കടുത്ത ബ്രസീല്‍ ഫാന്‍സ്.. ബ്രസീലിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ റീത്ത് വയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നടക്കുന്നുണ്ട്.

Scroll To Top