Wednesday September 20, 2017
Latest Updates

ബ്രസീല്‍ കോച്ച് ലൂയി ഫിലിപ്പെ സ്‌കൊളാരിയെ പുറത്താക്കിയതായി റിപ്പോര്‍ട്ട്

ബ്രസീല്‍ കോച്ച് ലൂയി ഫിലിപ്പെ സ്‌കൊളാരിയെ പുറത്താക്കിയതായി റിപ്പോര്‍ട്ട്

റിയോ ഡി ജനീറോ: ലോകകപ്പിലെ നാണംകെട്ട പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ബ്രസീല്‍ കോച്ച് ലൂയി ഫിലിപ്പെ സ്‌കൊളാരിയെ പുറത്താക്കി. സെമിയില്‍ ജര്‍മനിയോട് ഏറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം സ്‌കൊളാരി ഏറ്റെടുത്തിരുന്നു. സെമിയില്‍ തന്റെ തന്ത്രങ്ങളും ടീം സെലക്ഷനും പരാജയപ്പെട്ടുവെന്ന് സ്‌കൊളാരി പ്രഖ്യാപിച്ചിരുന്നു. ബ്രസീല്‍ ചാനലുകളെ  ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് സ്‌കൊളാരിയെ പുറത്താക്കിയതായുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഈ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബ്രസീല്‍ പരാജയമടഞ്ഞ അന്ന് തന്നെ സ്‌കൊളാരി പുറത്താകുമെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. 2002 ല്‍ സ്‌കൊളാരിയുടെ പരിശീലനത്തിലാണ് ബ്രസീല്‍ കപ്പ് നേടിയത്.

Scroll To Top