Sunday July 23, 2017
Latest Updates

ബ്രക്സിറ്റ് ;ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് തീ കൊണ്ട് കളിക്കുന്നുവെന്ന് സ്‌കോട്ട്‌ലണ്ടിലെ നേതാക്കള്‍

ബ്രക്സിറ്റ് ;ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്  തീ കൊണ്ട് കളിക്കുന്നുവെന്ന് സ്‌കോട്ട്‌ലണ്ടിലെ നേതാക്കള്‍

ഡബ്ലിന്‍ :ബ്രക്സിറ്റുമായുള്ള അയര്‍ലണ്ട് സംഭവവികാസങ്ങളില്‍ ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് തീ കൊണ്ട് കളിക്കുന്നതായി സ്‌കോട്ട്‌ലണ്ടിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ എസ്എന്‍പിയുടെ ഡപ്യൂട്ടി ലീഡര്‍ ആന്‍ഗസ് റോബര്‍ട്സണ്‍.

വടക്കന്‍ അയര്‍ലണ്ടിന്റെ ദുരന്തത്തിനും വളരെ വളരെ കുറഞ്ഞ പരിഗണന മാത്രമേ ഇംഗ്ലീഷ് രാഷ്ട്രീയം നല്‍കിയിട്ടുള്ളു.യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിലുള്ള കടുംപിടുത്തത്തിന്റെ കാര്യത്തിലും അങ്ങനെതന്നെയാണ് യു.കെയുടെ നിലപാട്.

യൂറോപ്യന്‍ യൂണിയനുമായി മോശമായ ഇടപാടുകള്‍ നടത്തുന്നതിനേക്കാള്‍ നല്ലത് ഒന്നും നടക്കാത്തതുതന്നെയാണ്.തെക്കന്‍ ഇംഗ്ലണ്ട് യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള അനുമതി പത്രം നല്‍കിയാലും മറ്റു പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അവരുടെ വഴി കണ്ടെത്താന്‍ ഉത്തരവാദിത്തമുണ്ട്.

സ്‌കോട്ടീഷ് സര്‍ക്കാരും എസ്എല്‍പി യിലെ സഹപ്രവര്‍ത്തകരും മറ്റൊരു പോംവഴിക്കായി കഠിനമായി യത്നിച്ചിരുന്നു.വിശാലമായ യൂറോപ്യന്‍ മല്‍സരത്തിലെ ബന്ധം നിലനിര്‍ത്തുന്നതിനും അയര്‍ലണ്ടിന്റെ സാമ്പത്തിക മറ്റും കുറക്കുന്നതിലൂടെ സാധിക്കുമായിരുന്നു.

സ്‌കോട്ട്ലണ്ട് 2014ല്‍ യുകെ യിലും യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനും വോട്ടു ചെയ്തവരാണ്.ഇതിനു കടകവിരുദ്ധമാാണ് യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള 2016ലെ യുകെ തീരുമാനം. എത്ര വ്യത്യസ്തമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ ബ്രക്സിറ്റി വോട്ടിംഗ് പധ്കെടുത്തതെന്നു തിരിച്ചറിയാന്‍ ബ്രിട്ടീഷ് ടോറി സര്‍ക്കാരിന് കഴിഞ്ഞില്ല. ആ സര്‍ക്കാരിന്റെ ചിന്തകള്‍ തീര്‍ത്തും കടുത്തതും ഭാവനാരഹിതവുമായിരുന്നുവെന്നും ആന്‍ഗസ് റോബര്‍ട്സണ്‍ കുറ്റപ്പെടുത്തി.

Scroll To Top