Thursday July 27, 2017
Latest Updates

ബ്രക്സിറ്റ് പുതിയ താരോദയങ്ങള്‍ക്ക് സാക്ഷിയാകും:ഫ്രാങ്ക് ഫര്‍ട്ടും ഡബ്ലിനും നിര്‍ണായ സാമ്പത്തിക വ്യാവസായിക കേന്ദ്രങ്ങളാകുമെന്ന് റിപോര്‍ട്

ബ്രക്സിറ്റ് പുതിയ താരോദയങ്ങള്‍ക്ക് സാക്ഷിയാകും:ഫ്രാങ്ക് ഫര്‍ട്ടും ഡബ്ലിനും നിര്‍ണായ സാമ്പത്തിക വ്യാവസായിക കേന്ദ്രങ്ങളാകുമെന്ന് റിപോര്‍ട്

ഡബ്ലിന്‍ :ബ്രക്സിറ്റ് പശ്ചാത്തലത്തില്‍ യൂറോപ്പിലെ പുതിയ സാമ്പത്തികശക്തികളായി ജര്‍മ്മനിയും അയര്‍ലണ്ടും മാറുമെന്ന് സൂചന.ഇപ്പോള്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സാമ്പത്തിക-സാമ്പത്തികേതര സ്ഥാപനങ്ങള്‍ ഇങ്ങോട്ടേക്ക് അവരുടെ തട്ടകം മാറാന്‍ ഒരുങ്ങുന്നതാണ് ഇത്തരത്തിലുള്ള റിപ്പോര്‍ടുകളുടെ അടിസ്ഥാനം.

ജര്‍മ്മനിയിലെ ഫ്രാങ്ക് ഫര്‍ട്ടും അയര്‍ലണ്ടിന്റെ ഡബ്ലിനും സമീപഭാവിയില്‍ നിര്‍ണായ സാമ്പത്തിക സേവനങ്ങളുടെ ആസ്ഥാന കേന്ദ്രങ്ങളായി ഉയര്‍ന്നു വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ബ്രക്സിറ്റ് പശ്ചാത്തലത്തില്‍ കമ്പനികളും മറ്റു ധനകാര്യ സ്ഥാപനങ്ങളും യുകെയില്‍ നിന്നും ചുവടുമാറ്റുന്നതോടെയാകും ഈ പുതിയ താരോദയം.

ലക്സംബര്‍ഗിനെയും പാരീസിനേയും പിന്നിലാക്കിയാകും ഈ നഗരങ്ങളുടെ പ്രയാണം.യുകെയിലെ 222ല്‍ 59 കമ്പനികളും അവരുടെ പ്രവര്‍ത്തനം മാറ്റുന്നതിനോ പുതിയ കേന്ദ്രങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനോ ഉള്ള പ്രവര്‍ത്തനങ്ങളിലാണ്.മാര്‍ച്ചില്‍ 23 കമ്പനികളായിരുന്നു ഇത്തരത്തില്‍ രംഗത്തുവന്നിരുന്നുവെന്ന് ഇ.വൈ ബ്രക്സിറ്റ് ട്രാക്കര്‍ പറയുന്നു.

ഭുരിപക്ഷം കമ്പനികളും അവരുടെ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാന കേന്ദ്രങ്ങളായി,’യൂറോപ്യന്‍ യൂണിയന്‍ ഭവനമായി’ കരുതുന്നത് ജര്‍മ്മനിയേയും അയര്‍ലണ്ടിനെയുമാണ്.19 കമ്പനികള്‍ അവരുടെ ആസ്ഥാനമായി ഡബ്ലിനോ അയര്‍ലണ്ടിന്റെ മറ്റിടങ്ങളോ തിരഞ്ഞെടുത്തപ്പോള്‍ 18 എണ്ണം ഫ്രാങ്ക്ഫര്‍ട്ടോ ജര്‍മനിയോ ആണ് ഇഷ്ടപ്പെട്ടത്-ഇവൈ പറയുന്നു

വമ്പന്‍ സ്ഥാപനങ്ങളായ ലീഗല്‍ ആന്റ് ജനറല്‍,ബാര്‍ക്ലേസ് തുടങ്ങിയവയാണ് ഡബ്ലിനിലെത്തുന്ന പ്രമുഖര്‍.ഡൈവ ആന്റ് സുമിടോമോ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് (എസ്എംഎഫ്ജി) ഉള്‍പ്പടെയുള്ള ജാപ്പനീസ് ബാങ്കുകളും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ടേര്‍ഡും ഇവയ്ക്കു പുറമേ 11കമ്പനികളും ഫ്രാങ്ക്ഫര്‍ട്ടിലേക്കു ചുവടുമാറ്റുകയാണ്.ആര്‍എസ്എ,എഐജി,ഹിസ്‌കോക്സ് ഉള്‍പ്പെടയുള്ളവ ഇക്കൂട്ടത്തിലുണ്ട്.യൂണിവേഴ്സല്‍ സ്ഥാപനമായ എച്എസ്ബിസി അതിന്റെ 1000 ജീവനക്കാരടക്കമുള്ള ലണ്ടന്‍ ഓഫിസ് ഫ്രാന്‍സിലേക്ക് മാറ്റുകയാണ്.നിക്ഷേപ സ്ഥാപനമായ ജെപി മോര്‍ഗാന്‍ ഡബ്ലിനിലും ഫ്രാങ്ക്ഫര്‍ട്ടിലുമായാണ് 1000 ജീവനക്കാരുമായി ലണ്ടന്‍ വിട്ടെത്തുന്നത്.

മിക്ക കമ്പനികളും അവരുടെ ആസ്ഥാനം ഷിഫ്ട് ചെയ്യുന്നതിനുള്ള വന്‍ തയ്യാറെടുപ്പുകളിലാണ്. എന്നാല്‍ പലകാരണങ്ങളാല്‍ കൂടുതല്‍ പേരും ഇക്കാര്യം വെളിപ്പെടുത്തുന്നില്ല.15 സ്ഥാപനങ്ങളാണ് അവരുടെ മാറ്റവും ലൊക്കേഷനുകളുമൊക്കെ വെളിപ്പെടുത്താന്‍ തയ്യാറായത്. എന്നാല്‍ 68% സ്ഥാപനങ്ങളും പുതിയ ഇടങ്ങള്‍ തേടാനുള്ള തയ്യാറെടുപ്പിലാണെന്ന വ്യക്തമായ സൂചനകളാണ് ലഭിക്കുന്നതെന്ന് ഇവൈ പറയുന്നു.സാമ്പത്തിക നിക്ഷേപക സ്ഥാപനങ്ങളുടെ ഈ ചുവടുമാറ്റം ആത്യന്തികമായി വ്യവസായത്തിനു തിരിച്ചടിയാകുമെന്നും ഇവൈ മുന്നറിയിപ്പ് നല്‍കുന്നു.

Scroll To Top