Sunday December 17, 2017
Latest Updates

ബ്രക്സിറ്റ് നയങ്ങള്‍ അയര്‍ലണ്ട് അംഗീകരിച്ചു,  ഡിയുപി ഇടപെടലില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ കാര്യത്തില്‍ തീരുമാനമായില്ല

ബ്രക്സിറ്റ് നയങ്ങള്‍ അയര്‍ലണ്ട് അംഗീകരിച്ചു,  ഡിയുപി ഇടപെടലില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ കാര്യത്തില്‍ തീരുമാനമായില്ല

ഡബ്ലിന്‍ :ബ്രക്സിറ്റ് സംബന്ധിച്ച് രുപപ്പെടുത്തിയ ധാരണകള്‍ അയര്‍ലണ്ട് അംഗീകരിച്ചു.ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതോടെ ബ്രക്സിറ്റ് ചര്‍ച്ചകള്‍ രണ്ടാംഘട്ടത്തിലേക്കു കടന്നതായാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ സംബന്ധിച്ച കാര്യത്തില്‍ ചര്‍ച്ചകളില്‍ ധാരണയിലെത്തിയില്ല. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയും , തെരേസ മെയ് സര്‍ക്കാരിന് പിന്തുണ നല്കുന്നവരുമായ ഡിയൂ പിയില്‍ നിന്നുള്ള അവസാന ഇടപെടലാണ് ഇതിന് തടസ്സമുണ്ടാക്കിയതെന്ന് ഐറിഷ് ഗവണ്‍മെന്റ് സ്ഥിരീകരിച്ചു.ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ്സ മെയ് ഔദ്യോഗികമായി കരാറില്‍ ഒപ്പുവെക്കാന്‍ തയ്യാറായിരുന്നുവെങ്കിലും ഡിയൂപിയുടെ അവസാന മിനിട്ടിലെ ഇടവേളയില്‍ അത് മുടങ്ങുകയായിരുന്നു.ഡിസംബര്‍ 14ന് നടക്കുന്ന യൂറോപ്യന്‍ കൗണ്‍സിലിന്റെ സുപ്രധാന സമ്മേളനത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്.ഇക്കാര്യം യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡണ്ട് ജീന്‍ ക്ലോഡ് ജുങ്കറും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രസ്സല്‍സിലെ ഉച്ചഭക്ഷണ സമയത്താണ് കാര്യങ്ങള്‍ തകിടംമറിഞ്ഞതെന്ന് വ്യക്തമാണെന്നു വരേദ്കര്‍ പറഞ്ഞു.ഇത് അതിശയകരവും നിരാശാജനകവും ആണെന്ന് പ്രധാനമന്ത്രി ലിയോ വരദകര്‍ പറഞ്ഞു.

‘ഗണ്യമായ പുരോഗതി’ ഉണ്ടായി, കരാറില്‍ ഒപ്പു വയ്ക്കാന്‍ അയര്‍ലണ്ട് തയ്യാറായിക്കഴിഞ്ഞിരുന്നുവെന്നും പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഡിയുപി ‘വടക്കന്‍ അയര്‍ലണ്ടിലെ ഒരു കക്ഷി മാത്രമാണെന്ന് വരദ്കര്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ നോര്‍ത്തിലെ ഭൂരിപക്ഷം ആളുകളുടെ മനോഭാവത്തെയാണ് ഐറിഷ് സര്‍ക്കാര്‍ പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന് ഹിഡന്‍ അജണ്ടയില്ല.റിപ്പബ്ലിക്കന്‍ അജന്‍ഡ നടപ്പാക്കുകയാണെന്ന ഡിയുപി പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് മറുപടിയായി വരേദ്കര്‍ പറഞ്ഞു.

അയര്‍ലണ്ട് ദ്വീപില്‍ സ്ഥിതിഗതി നിലനിര്‍ത്തണമെന്നാണ് ഐറിഷ് ഗവണ്‍മെന്റിന്റെ താല്‍പര്യം.വടക്കന്‍ അയര്‍ലണ്ടിലെ ഭൂരിപക്ഷം ജനങ്ങളും അതിനുവേണ്ടിയാണ് വോട്ട് ചെയ്തത്.ഗുഡ് ഫ്രൈഡേ കരാറിനായും അവര്‍ വോട്ടു ചെയ്തു-വരദ്കര്‍ ചൂണ്ടിക്കാട്ടി.

‘ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്‍കൂട്ടി അംഗീകരിച്ച തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയിലായതില്‍ എനിക്ക് അതിയായ നിരാശയുണ്ട്.നിരവധി പ്രശ്നങ്ങളില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്,’ വരേദ്കര്‍ തുടര്‍ന്നു.

അയര്‍ലണ്ടിന്റെ സ്ഥാനം യൂറോപ്പില്‍ത്തന്നെയായിരിക്കുമെന്നു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജുങ്കര്‍ പറഞ്ഞു.’ഇത് പരാജയമല്ലെന്നും ഈ ആഴ്ചയില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെ യുകെയില്‍ നിന്നും വേര്‍തിരിക്കുന്ന ബ്രക്സിറ്റ് ഡീല്‍ അംഗീകരിക്കില്ലെന്ന് ഡിയുപി പ്രസ്താവിച്ചു.അയര്‍ലണ്ടും ബ്രിട്ടനും ഒരു കരാറില്‍ എത്തിച്ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ശേഷം സ്റ്റോണ്‍മോണ്ടില്‍ വാര്‍ത്താ സമ്മേളനത്തില്‍ അര്‍ലിന്‍ ഫോസ്റ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇത് പരാജയമല്ല, ഇത് അവസാന റൗണ്ടിന്റെ തുടക്കമാണ്. ഈ ആഴ്ച ഞങ്ങള്‍ ഒരു കരാര്‍ എത്തുമെന്ന് എനിക്കുറപ്പാണ്’ ഉപപ്രധാനമന്ത്രി സൈമണ്‍ കോവ്നെ പറഞ്ഞു. ലക്ഷ്യത്തോട് അടുക്കുകയാണ് നമ്മളെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു.

Scroll To Top