Monday October 15, 2018
Latest Updates

ബ്രക്സിറ്റ് അയര്‍ലണ്ടിലെ ആരോഗ്യരംഗത്തിന് ഗുണകരമാകുമെന്ന് സൂചനകള്‍: യുകെയിലേക്കുള്ള നഴ്സുമാരുടെ ചേക്കേറല്‍ കുറഞ്ഞതായി കണക്ക്

ബ്രക്സിറ്റ് അയര്‍ലണ്ടിലെ ആരോഗ്യരംഗത്തിന് ഗുണകരമാകുമെന്ന് സൂചനകള്‍: യുകെയിലേക്കുള്ള നഴ്സുമാരുടെ ചേക്കേറല്‍ കുറഞ്ഞതായി കണക്ക്

ഡബ്ലിന്‍ :യൂറോപ്യന്‍ യൂണിയനില്‍ നിന്നും യുകെ പുറത്തായത് അയര്‍ലണ്ടിന്റെ ആരോഗ്യരംഗത്തിനു ഗുണം ചെയ്യുമെന്ന് സൂചന.എന്നാല്‍ അത് പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പുറത്തായതിനുശേഷം അയര്‍ലണ്ടിലെ ഹോസ്പിറ്റലുകളില്‍ നിന്നും നഴ്സുമാര്‍ കൊഴിയുന്നത് നിലച്ചതായാണ് റിപോര്‍ട്.ഇംഗ്ലീഷ് രാജ്യങ്ങളില്‍ ജോലിക്കായുള്ള മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകളില്‍ 96ശതമാനം കുറഞ്ഞതായി ഇംഗ്ലണ്ടിലെ പ്രധാന ഹെല്‍ത്ത് കെയര്‍ റിക്രുട്ടര്‍ പറയുന്നു.ബ്രക്സിറ്റ് റഫറണ്ടത്തിനു ശേഷമുള്ള സ്ഥിതിയാണ് ഇത്.ഏപ്രിലില്‍ 46 പേര്‍ മാത്രമാണ് നഴ്സിംഗ് ആന്റ് മിഡ് വൈഫറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തത്.യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള വോട്ടെടുപ്പിനു തൊട്ടടുത്ത 2016 ജൂലൈയില്‍ 1304 പേരാണ് ഈ സ്ഥാനത്തുണ്ടായിരുന്നതെന്നു കൂടി കാണണം.-റിക്രൂട്ടര്‍ പറഞ്ഞു.

ഇ.യു അപേക്ഷകരുടെ കുറവ് എന്‍എച്ച് .എസിനെ ഭയപ്പെടുത്തുന്നുണ്ട്.എന്നിരുന്നാലും പുറത്തുനിന്നും ആളുകളെ നിയോഗിച്ച് വിടവ് നികത്താ മെന്നാണ് അവര്‍ കരുതുന്നത്.

ഐറീഷ് നഴ്സുമാര്‍ അവധിയെടുത്തതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ ആശുപത്രി വാര്‍ഡുകള്‍ അടച്ചിടേണ്ട നിലയുണ്ടായെന്നു ഹെല്‍ത്ത് സെക്ടര്‍ ജോലികളുടെ ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫന്‍ മക് ലാര്‍നോണ്‍ പറഞ്ഞു.തുടര്‍ച്ചയായി റിക്രൂട്ട്മെന്റ് നടപടികള്‍ നടത്തുന്നയാളാണ് ഇദ്ദേഹം.

ബ്രക്സിറ്റ് കൂടുതല്‍ നഴ്സുമാരെ അയര്‍ലണ്ടിന് നഷ്ടമാക്കുമെന്ന് കഴിഞ്ഞ ദിവസം നഴ്സിംഗ് ആന്റ് മിഡ് വൈഫറി ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ലിയാം ഡോറന്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇത് തികഞ്ഞ അബദ്ധമാണെന്നു മക് ലാര്‍നോണ്‍ പറഞ്ഞു.ഡോക്ടര്‍മാരെയും റേഡിയോഗ്രാഫേഴ്സിനെയും ഫിസിയോതെറാപ്പിസ്റ്റുകളെയും മറ്റും ലഭിക്കുന്നതിന് അയര്‍ലണ്ടിന് കൂടുതല്‍ പണിപ്പെടേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ഡോറന്‍ പ്രസ്താവിച്ചിരുന്നു.

കഴിഞ്ഞ ദിവസം സ്‌കോട്ട്ലണ്ടിലെ 100നഴ്സുമാര്‍ അയര്‍ലണ്ടില്‍ എച്ച് എസ്ഇയില്‍ അപേക്ഷിച്ചതായി ലാര്‍നാന്‍ പറഞ്ഞു.അപേക്ഷകര്‍ കുറഞ്ഞതിനു കാരണം യുറോപ്യന്‍ യൂണിയനില്‍പ്പെട്ടവര്‍ക്കും നോണ്‍ ഇഇഎക്കാര്‍ക്കും നഴ്സിംഗ് ജോലിക്ക് ഇംഗ്ലീഷ് നിര്‍ബന്ധമാക്കിയതും ഒരു കാരണമാണെന്നു ലാര്‍നാന്‍ പറഞ്ഞു.എന്‍എച്എസ് ഇംഗ്ലണ്ടിന് 20000നും 24000നുമിടയില്‍ നഴ്സുമാരുടെയെങ്കിലും കുറവുണ്ട്.

അതേസമയം ഐറീഷ് ആശുപത്രികളില്‍ അത്ര ഗുരുതരമായ സ്ഥിതിയില്ല.എന്‍.എച്.എസിനെ ഹാനികരമാകുന്ന ഒട്ടേറെ അനിശ്ചിതത്വങ്ങള്‍ യുകെയിലുണ്ട്.

എന്‍എംബിഐയുടെ കണക്കു പ്രകാരവും ഐറീഷ് നഴ്സുമാര്‍ യുകെയില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കുറവുണ്ടായിട്ടുണ്ട്.അയര്‍ലണ്ടില്‍ നിന്നുള്ള നഴ്സിംഗ് റിക്രൂട്മെന്റ് വര്‍ധിപ്പിച്ച് യുകെയിലെ ദൗര്‍ലഭ്യം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സിനഡിന്റെ ബ്രക്സിറ്റ് സമിതിയില്‍ സംസാരിക്കവെ ലിയാം ഡോറന്‍ പറഞ്ഞു.എന്‍എച്.എസിന്റെ ഭാഗമായ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പി്റ്റല്‍ ഫോര്‍ ചില്‍ഡ്രണ്‍ അയര്‍ലണ്ടിലെ ബിരുദ വിദ്യാര്‍ഥികളെ രജിസ്റ്റര്‍ ചെയ്തയുടന്‍ അവിടേക്ക് വിലയ്ക്കെടുത്ത സംഭവവും റിപോര്‍ട് ചെയ്തിട്ടുണ്ട്.

യോഗ്യത നേടിയശേഷം കുടിയേറാന്‍ ആഗ്രഹിക്കുന്നവരാണ് പത്തില്‍ എട്ടുപേരുമെന്ന് ഐഎന്‍എംഒ സര്‍വെ പറയുന്നു.ഇവരെല്ലാം 23നു അതിനു മുകളിലും പ്രായമുള്ളവരാണ്.ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥിരംനിയമനംലഭിച്ചാല്‍ അയര്‍ലണ്ടിന്റെ ആരോഗ്യരംഗത്ത് ജോലിചെയ്യാന്‍ തയ്യാറാണെന്ന് 78.8 ശതമാനവും പറയുന്നു.എന്നാല്‍ 72 ശതമാനത്തിനും സ്ഥിരം നിയമനം നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.2017ലെ എല്ലാ ബിരുദക്കാര്‍ക്കും സ്ഥിരം നിയമനം ഉറപ്പാക്കുമെന്നു എച്എസ്ഇ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് പ്രാവര്‍ത്തികമായിട്ടില്ല.അടുത്ത ഹെല്‍ത്ത് സെക്ടര്‍ ജോബ്സ് ഫെയര്‍ കോര്‍ക്കില്‍ ശനിയാഴ്ച നടക്കും.

Scroll To Top