Monday November 20, 2017
Latest Updates

ബ്യൂമോണ്ട് ആശുപത്രിയില്‍ പുതിയ  അത്യാഹിത വിഭാഗം പണിയും 

ബ്യൂമോണ്ട് ആശുപത്രിയില്‍ പുതിയ  അത്യാഹിത വിഭാഗം പണിയും 

ഡബ്ലിന്‍:ബ്യൂമോണ്ട് ആശുപത്രിയില്‍ പുതിയ അത്യാഹിത വിഭാഗം തുടങ്ങാന്‍ 40 മില്യണ്‍ യൂറോയുടെ പദ്ധതിക്ക് അനുമതി. രാജ്യത്തെ ഏറ്റവും തിരക്കേറിയ അത്യാഹിത വിഭാഗങ്ങളില്‍ ഒന്നാണ് ബ്യൂമോണ്ടിലേത്. ഇന്‍ഡിപെന്‍ഡന്റ് അലയന്‍സിലെ മന്ത്രി ഫിനിയന്‍ മക്ഗ്രാത്തിനെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പ്രഖ്യാപനം. ന്യൂനപക്ഷ സര്‍ക്കാരിനെ പിന്‍തുണയ്ക്കുന്നതിനു പകരമായി അദ്ദേഹം മുന്‍പോട്ടുവച്ച നിബന്ധനകളില്‍ ഒന്നായിരുന്നു പുതിയ അത്യാഹിത വിഭാഗം.

രോഗികള്‍ക്കും ജീവനക്കാര്‍ക്കും സന്തോഷംനല്‍കുന്ന വാര്‍ത്തയാണ് ഇതെന്ന് ഡബ്ലിന്‍ ബേ നോര്‍ത്തില്‍നിന്നുള്ള ടിഡിയായ അദ്ദേഹം പറഞ്ഞു. രൂപരേഖ തയാറാക്കുന്നതിനും മറ്റു പ്രാരംഭ ചെലവുകള്‍ക്കുമായി അടുത്തവര്‍ഷം ഒരുലക്ഷം യൂറോ ലഭ്യമാക്കുമെന്ന് എച്ച്എസ്ഇ ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. 2019ല്‍ നിര്‍മാണം ആരംഭിക്കാനാകുമെന്ന് മക്ഗ്രാത്ത് പറഞ്ഞു. നിലവിലുള്ളതിന്റെ മൂന്നിരട്ടി വലുപ്പമുള്ളതാകും പുതിയ അത്യാഹിത വിഭാഗം.

നിലവിലുള്ള അത്യാഹിത വിഭാഗത്തില്‍ പ്രതിവര്‍ഷം 50000 രോഗികള്‍ ചികിത്സ തേടുന്നു. ന്യൂറോ സര്‍ജിക്കല്‍ ആവശ്യങ്ങള്‍ക്കായി വിവിധ ആശുപത്രികളില്‍നിന്നു റഫര്‍ ചെയ്‌തെത്തുന്നവരാണ് ഇവരിലധികവും. രോഗികളുടെ ബാഹുല്യം കൈകാര്യം ചെയ്യാനാകാതെ ജീനക്കാര്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് നിലവില്‍.

നിലവിലെ സ്ഥലത്തുതന്നെ പുതിയവിഭാഗം പണിയുന്നതിനെക്കുറിച്ചാണ് ആശുപത്രി അധികൃതര്‍ ആലോചിക്കുന്നത്. ഡിസൈന്‍ ടീം മറ്റുസ്ഥലങ്ങളും പരിഗണിക്കുമെന്ന് എച്ച്എസ്ഇ അധികൃതര്‍ പറയുന്നു. രൂപരേഖ തയാറായാല്‍ മാത്രമേ പദ്ധതിച്ചെലവ് ഏത്രയെന്ന് കൃത്യമായി കണക്കാക്കാനാകൂ.

Scroll To Top