Monday May 29, 2017
Latest Updates

ബോളിവുഡ് താരം ജിയാഖാന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കും

ബോളിവുഡ് താരം ജിയാഖാന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കും

ബോളിവുഡ് താരം ജിയാഖാന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കും. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ജിയാഖാന്റെ ദുരൂഹ മരണത്തെ സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുത്തത്. മകള്‍ കൊല്ലപ്പെട്ടതാണെന്നും സത്യസന്ധമായ കേസന്വേഷണം മുംബൈ പൊലീസിലെ ഉന്നതന്‍ തടസ്സപ്പെടുത്തുന്നെന്നും ആരോപിച്ച് ജിയ ഖാന്റെ അമ്മ റാബിയാ ഖാന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സിബിഐ കേസന്വേഷണം ഏറ്റെടുത്തത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മൂന്നിനാണ് ജിയാ ഖാനെ മുംബൈയിലെ ഒരു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ജിയ ഖാന്റെ കാമുകാന്‍ സൂരജ് പാഞ്ചോലിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Scroll To Top