Sunday February 19, 2017
Latest Updates

ബോളിവുഡ് ജ്വാല : മുഖ്യാതിഥിയായി മാധുരി ദീക്ഷിത് ഡബ്ലിനിലെത്തും 

ബോളിവുഡ് ജ്വാല : മുഖ്യാതിഥിയായി മാധുരി ദീക്ഷിത് ഡബ്ലിനിലെത്തും 

MUDRഡബ്ലിന്‍ :ഈ വര്‍ഷത്തെ ബോളിവുഡ് ജ്വാലയുടെ മുഖ്യാഥിതിയായി സുപ്രസിദ്ധ നടി മാധുരി ദീക്ഷിത് ഡബ്ലിനിലെത്തും.
അയര്‍ലണ്ടില്‍ പ്രശസ്തമായ ധര്‍മേന്ദ്ര ഡാന്‍സ് സ്‌കൂളിന്റെ നേതൃത്വത്തിലുള്ള രണ്ടാമത് ‘ബോളിവുഡ് ജ്വാല’ മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ബോളിവുഡ് പരിശീലകരുടെ കീഴില്‍ അഭ്യസിച്ച അയര്‍ലണ്ടിലെ പ്രഗത്ഭരായ കലാകാരന്മാരുടെ വിസ്മയിപ്പിക്കുന്ന പ്രകടനം അരങ്ങേറുന്ന പ്രശസ്തമായ ഡാന്‍സ് ഷോയാണ് ബോളിവുഡ് ജ്വാല. 

ഡബ്ലിന്‍ ഒന്നിലെ സ്‌പെന്‍സര്‍ ഡോക്കിലുള്ള ദി കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂണ്‍ 14 ന് (ശനി )ഉച്ച കഴിഞ്ഞു രണ്ടര മണിയ്ക്ക് ആരംഭിക്കുന്ന ബോളിവുഡ്ജ്വാല വൈകിട്ട് 7 മണി വരെ നീണ്ടുനില്‍ക്കും. 

ഇത്തവണയും തികച്ചും വ്യത്യസ്തമായ പരിപാടികളാണ് ബോളിവുഡ് ജ്വാലയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബോളിവുഡ് ഫോക്ക്, ബോളിവുഡ് വെസ്റ്റെന്‍, ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ്,ഐറ്റം മെലഡി തുടങ്ങിയ വിവിധ ഇനം ഡാന്‍സ് പരിപാടികളും ആയോധനകലകളുടെ അവതരണവുമുണ്ടാകും.അയര്‍ലണ്ടിലെ കലാവേദിയിയില്‍ അത്ഭുതം വിരിയിക്കുന്ന നിരവധി അവതരണങ്ങള്‍ ജ്വാലയുടെ ഭാഗമാവും.

Scroll To Top