Thursday August 17, 2017
Latest Updates

ബൈജു എന്‍ നായര്‍ക്ക് എന്തും പറയാനുള്ള അവകാശമുണ്ടെന്ന് സുരേഷ് ജോസഫ്  

ബൈജു എന്‍ നായര്‍ക്ക് എന്തും പറയാനുള്ള അവകാശമുണ്ടെന്ന് സുരേഷ് ജോസഫ്  

സുരേഷ് ജോസഫ് എന്ന അതിസാഹസികനായ സഞ്ചാരിയ്ക്ക് ചില മാധ്യമങ്ങളും ഒരു പറ്റം മലയാളികളും ചേര്‍ന്നു ഒരു വില്ലന്‍ പരിവേഷം കൊടുത്തത് അടുത്തയിടയ്ക്കാണ് .കൊച്ചിയില്‍ നിന്നും ലണ്ടനിലേയ്ക്കുള്ള റിക്കാര്‍ഡ് െ്രെഡവില്‍ നിന്നും പ്രമുഖ ഓട്ടോ ജേര്‍ണലിസ്റ്റായ ബൈജു എന്‍ നായര്‍ പിന്‍ മാറിയതോടെയാണ് ഒട്ടേറെപ്പേര്‍ സംഘ തലവന്‍ ആയിരുന്ന സുരേഷ ജോസഫിന്റെ നേരെ സംശയ ദൃഷ്ട്ടി ഉയര്‍ത്തിയത്.

ഭാരതത്തിന്റെ എല്ലാ അതിരുകളിലേക്കും ഒറ്റയ്ക്ക്  മാരുതി സ്വിഫ്റ്റ്   കാറോടിച്ച് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത് മാത്രമായിരുന്നില്ല സുരേഷ് ജോസഫിന്റെ ചരിത്രത്തില്‍ ഉണ്ടായിരുന്നത്.

ഇതിനിടെ, എട്ട് ദേശിയ റെക്കോര്‍ഡുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ദീര്‍ഘദൂര കാറോട്ടത്തില്‍ ഒറ്റക്ക് ഒരു വര്‍ഷത്തിനുള്ളില്‍ നാല് ദേശീയ റെക്കോര്‍ഡുകള്‍ എന്ന അത്യപൂര്‍വ നേട്ടവും കൈവരിച്ച് ലിംക ബുക്കിലും കയറിപ്പറ്റിയിരിരുന്നു ദുബൈ പോര്‍ട്ട് വേള്‍ഡിന്റെ കൊച്ചി ഘടകത്തിന്റെ മുന്‍ ജനറല്‍ മാനേജരായിരുന്ന സുരേഷ്.

റിട്ടയര്‍മെന്റിന് ശേഷം 2010 ഒക്ടോബറിലാണ് കാറുമായി ഇന്ത്യ കാണാന്‍ പുറപ്പെട്ടത്.
ലേയില്‍നിന്ന് കന്യാകുമാരിയിലേക്കുള്ള 3,848 കി.മീ. 99 മണിക്കൂര്‍ 30 മിനിറ്റ് കൊണ്ട് പിന്നിട്ട ചരിത്രം സുരേഷിനുണ്ട്.

കന്യാകുമാരിയില്‍നിന്ന് ലേയിലേക്കും അവിടെ നിന്ന് തിരികെയും ഒരു റൗണ്ട് 13 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ നേട്ടം കൈവരിച്ച ആദ്യ വ്യക്തിയാണ് അദ്ദേഹം. ബംഗളൂരു -മുംബൈ -ദല്‍ഹി-കൊല്‍ക്കത്ത-ചെന്നൈ-ബംഗളൂരു- 5,864 കി.മീ. 88 മണിക്കൂര്‍ 30 മിനിറ്റുകൊണ്ട് ആദ്യമായി കീഴടക്കിയതും സുരേഷ് ജോസഫ് തന്നെ. ഗുജറാത്ത്ബംഗാള്‍ 6996 കി.മീ. (196 മണിക്കൂര്‍), അരുണാചല്‍ പ്രദേശ്ഗുജറാത്ത് 3,799 കി.മീ. ( 114 മണിക്കൂര്‍ 25 മിനിറ്റ്) പിന്നിട്ട ചരിത്രവും ഇദ്ദേഹത്തിന്റെ റെക്കോര്‍ഡ്ബുക്കിലുണ്ട്. 

ഒരൊറ്റ ദിവസം കൊണ്ട് പക്ഷെ ഈ ഇതിഹാസനായക കഥകളൊക്കെ മറന്ന് ചിലര്‍ അദ്ദേഹത്തെ ഒരു വില്ലനാക്കിയ സംഭവത്തില്‍ എന്താണ് സംഭവിച്ചത് എന്ന ‘ഐറിഷ് മലയാളി’പ്രതിനിധിയുടെ ചോദ്യത്തിന് അദ്ദേഹത്തിനു നല്‍കാന്‍ ഒരു ഉത്തരം ഉണ്ടായിരുന്നു.

ബൈജു എന്‍ നായര്‍ മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പക്ഷെ അദ്ദേഹം മറുപടി നേരിട്ട് പറഞ്ഞില്ല.ആര് എന്തൊക്കെ പറഞ്ഞാലും അത് പറയാനുള്ള അവരുടെ അവകാശത്തെ നമുക്ക് ചോദ്യം ചെയ്യാനാവില്ല.സുരേഷ് ജോസഫ് പറഞ്ഞു.
OI
‘ഈ യാത്രയ്ക്ക് കൃത്യമായ ഒരു ലക്ഷ്യമുണ്ടായിരുന്നു.1997 മുതല്‍ ഈ സ്വപ്നയാത്രയ്ക്ക് വേണ്ടി ഞാന്‍ പദ്ധതിയിട്ടു വന്നതാണ്.വര്‍ഷങ്ങളോളം നീണ്ട തയ്യാറെടുപ്പ്.ഇതിന് മുന്‍പ് നടത്തിയ യാത്രകള്‍ ഒക്കെ ഈ ഒരു യാത്രയ്ക്കുള്ള ഒരു റിഹെഴ്‌സലാവും എന്ന് പോലും ഞാന്‍ കരുതിയിട്ടുണ്ട്’. സുരേഷ് ജോസഫ് പറയുന്നു

‘കൃത്യമായ ദിശയും ,സൂക്ഷ്മ തലങ്ങളില്‍ പോലും ആസൂത്രണവും ഇല്ലാതെ ഇത്തരം യാത്രകള്‍ ചെയ്യാനാവില്ല.തീര്‍ച്ചയായും കാഴ്ച്ചകള്‍ കാണുകയും ആസ്വദിക്കുകയും വേണം.പക്ഷെ പ്രധാന ഉദ്ദേശ്യം കൃത്യമായി നിറവേറ്റുക എന്നതാണ് പ്രധാനം.തീര്‍ച്ചയായും ഒരു അച്ചടക്കം ആവശ്യമാണ് ഇത്തരം യാത്രകളില്‍’.

യാത്രയുടെ ചില പോയിന്റുകളില്‍ നിന്നും അധികാരികളുടെ സാക്ഷ്യപത്രം ആവശ്യമാണ്.മുന്‍കൂട്ടി നിശ്ചയിച്ച സമയങ്ങളും സ്ഥലങ്ങളും കൃത്യമായി തരണം ചെയ്യണം.ഇതൊക്കെ ഒരു റിക്കാര്‍ഡ് യാത്രയ്ക്ക് ആവശ്യമായ ഘടകങ്ങളാണ്.ഇത്തരം നിശ്ചയിക്കപ്പെട്ട ലക്ഷ്യങ്ങളുമായാണ് ഞങ്ങള്‍ യാത്ര തിരിച്ചത്.

നിശ്ചിത മാര്‍ഗത്തിലൂടെ ലക്ഷ്യത്തില്‍ എത്തി ചേരും മുന്‍പേ ഏതു പ്രതിസന്ധികള്‍ വന്നാലും അവയെ അതിജീവിച്ചേ മതിയാവുകയുള്ളൂ.അതിന് പകരം പാതിവഴിക്ക് നിര്‍ത്തി പോകുന്നത് ശരിയാണെന്ന് ഒരിക്കലും ഞാന്‍ കരുതുന്നില്ല.സുരേഷ് ജോസഫ് പറയുന്നു

യാത്ര ചെയ്യുന്ന വാഹനം ബ്രേക്ക് ഡൌണ്‍ ആയാല്‍ അതിനെ നന്നാകിയെടുക്കാം.സൌഹൃദവും,നല്ല മനസും ചിരിക്കുന്ന മുഖവും ഉണ്ടെങ്കില്‍ ആര്‍ക്കാണ് പരസ്പരം ഒന്നിച്ചു പോകാനാവാത്തത് ?

ഓരോ യാത്രയിലും ഞാന്‍ കാണുന്നത് ദൈവമുഖമാണ്.നന്മയുടെ ആത്മാക്കളെയാണ് നാം ഓരോ ദേശങ്ങളിലും കാണുന്നത്.അവരുടെ പുഞ്ചിരി ,അവരുടെ ദയ…ഇതൊക്കെ കാണാനാണ് എന്റെ യാത്രകള്‍ .എന്റെ യാത്രയുടെ ഫിലോസഫിയും അതാണ്.കേരളത്തിന് ഏറെ പ്രിയങ്കരനായിരുന്ന മുന്‍ ഡി ജി,പി എം കെ ജോസഫിന്റെ പുത്രന് പക്ഷെ ആരുടെ പേരിലും ഒരാരോപണവും ഉന്നയിക്കാനില്ല.

ഞാന്‍ വിശ്വസിക്കുന്ന മറ്റൊരു കാര്യം ദൈവ നിശ്ചയമാണ്.അത് മാറ്റാന്‍ പറ്റില്ല.താങ്കളെ ഇന്ന് കാണണം എന്നുള്ളത് മുന്‍നിശ്ചയ പ്രകാരമുള്ള ഒരു നിയോഗമാണ്.അത് നടന്നേ പറ്റു.ഞങ്ങള്‍ മൂന്നു പേരായിരുന്നത് രണ്ടായി മാറിയതും ഇത് പോലെയുള്ള ഒരു സംഭവം മാത്രമായി കരുതിയാല്‍ മതി.വിവാദങ്ങള്‍ ഉണ്ടാകുന്നത് എന്തായാലും സങ്കടകരമാണ്.അദ്ദേഹം പറയുന്നു

പ്രായം മനസ്സില്‍ ആണെന്ന് കരുതുന്ന ഈ കാഞ്ഞിരപ്പള്ളിക്കാരന് ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ആ ഓരോ വാക്കുകളും.എപ്പോഴും പുഞ്ചിരിക്കുന്ന ഈ മുഖത്തു നിന്നുള്ള പ്രകാശം ആരെയും കീഴടക്കുവാനാവുന്നത് തന്നെ.പക്ഷേ ലക്ഷ്യത്തെ കീഴടക്കാന്‍ വിട്ടുവീഴ്ച്ചയില്ലാതെ പൊരുതുന്നതില്‍ ഇനിയും അദ്ദേഹം ഒന്നാമനായിരിക്കും എന്നതിലും സംശയം വേണ്ടെന്നു വ്യക്തമാക്കുന്നതാണ് സുരേഷ് ജോസഫിന്റെ നിലപാട്

ബേബി പെരേപ്പാടന്‍ ,റെജി സി ജേക്കബ്,സാബു ജോസഫ് എന്നിവര്‍ സുരേഷ് ജോസഫിനെയും ലാല്‍ ജോസിനെയും , സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍

ബേബി പെരേപ്പാടന്‍ ,റെജി സി ജേക്കബ്,സാബു ജോസഫ് എന്നിവര്‍ സുരേഷ് ജോസഫിനെയും ലാല്‍ ജോസിനെയും , സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍റെജി സി ജേക്കബ് 

Scroll To Top