Tuesday February 28, 2017
Latest Updates

ബെല്‍ഫാസ്റ്റില്‍ മതാധ്യാപകരുടെ സെമിനാര്‍ സമാപിച്ചു 

ബെല്‍ഫാസ്റ്റില്‍ മതാധ്യാപകരുടെ സെമിനാര്‍ സമാപിച്ചു 

ബെല്‍ഫാസ്റ്റ്: ഡൌണ്‍ ആന്റ് കോര്‍ണര്‍ രൂപതയിലെ സീറോ മലബാര്‍ മതാധ്യാപകരുടെ ആദ്യ കണ്‍വന്‍ഷന്‍ ബെല്‍ഫാസ്റ്റ് സെന്റ് പോള്‍സ് പാരിഷ് സെന്ററില്‍ നടത്തി. 

ആന്‍ട്രി, ബാങ്കര്‍ , ബാലിഹക്കാമോര്‍ , ബെല്‍ഫാസ്റ്റ്, ലിസ്ബണ്‍ എന്നി മതബോധന യൂണിറ്റുകളില്‍നിന്നും നാല്‍പതോളം അധ്യാപകര്‍ ഇതില്‍ പങ്കെടുത്തു. 

അയര്‍ലണ്ട് സീറോ മലബാര്‍ സഭാ നാഷണല്‍ കോഡിനേറ്റര്‍ റവ. ഡോ. ആന്റണി പെരുമായന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് ഓറിയന്റേഷന്‍ ടു കാറ്റക്കിസം ടീച്ചേഴ്‌സ് എന്ന വിഷയം സംസാരിച്ചു. 

വിശ്വാസ പരിശീലനം എന്ത്, എന്തിന് എന്ന വിഷയത്തെക്കുറിച്ച് ഫാ. പോള്‍ മോറേലി ക്ലാസ് നയിച്ചു. 

ഫാ. ജോസഫ് കറുകയിലിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയോടെ സമാപിച്ച കണ്‍വന്‍ഷന്‍ ബെല്‍ഫാസ്റ്റ് മതബോധന യൂണിറ്റിന്റെ പ്രധാന അധ്യാപകന്‍ ജോസ് അഗസ്റ്റിന്റെയും കേന്ദ്ര സമിതി ഭാരവാഹികളായ മോനച്ചന്‍ , ലാലിച്ചന്‍ എന്നിവരുടെയും നേതൃത്വത്തിലാണ് നടത്തപ്പെട്ടത്.

Scroll To Top