Thursday May 25, 2017
Latest Updates

ബെല്‍ഫാസ്റ്റില്‍ എബോള ബാധയില്ല 

ബെല്‍ഫാസ്റ്റില്‍ എബോള ബാധയില്ല 

ബെല്‍ഫാസ്റ്റ്: ബെല്‍ഫാസ്റ്റില്‍ എബോള രോഗബാധയെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലയിരുന്ന ആളിന് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് പരിശോധന ഫലം പുറത്തുവിട്ടത്. ഇതോടെ വലിയ ആശങ്ക ഒഴിഞ്ഞു പോയതിന്റെ ആശ്വാസത്തിലാണ് ബെല്‍ഫാസ്റ്റ് നിവാസികള്‍. പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആഫ്രിക്കയില്‍ നിന്ന് മടങ്ങി എത്തിയ ഒരാളെയാണ് എബോള ബാധയെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഇയാള്‍ക്ക് മലേറിയ ബാധ ഉള്ളതായി സ്ഥിരീകരിച്ചിരുന്നു. ബെല്‍ഫാസ്റ്റിലെ റോയല്‍ വിക്ടോറിയ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരുന്നത്. രോഗബാധ ഉണ്ടെന്ന് സംശയിക്കുന്ന ആളെ 2 മുതല്‍ 21 ദിവസം വരെ പ്രത്യേക വാര്‍ഡില്‍ നിരീക്ഷിച്ച ശേഷമാണ് എബോള വൈറസ് ബാധ സ്ഥിരീകരിക്കാനാകുന്നത്. പരിശോധന ഫലം നെഗറ്റീവാണെന്ന് പിഎച്ച്എ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ലൊറെയ്ന്‍ ഡൊഹെര്‍ത്തി പറഞ്ഞു. എന്നാല്‍ രോഗബാധ തടയുന്നതിന് ജാഗ്രത തുടരണമെന്നും ഡോ. ലൊറെയ്ന്‍ പറഞ്ഞു. 

നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ എബോള സാധ്യത കുറവാണ്. എബോള ബാധയുള്ളവരുടെ ശരീര ദ്രവങ്ങളോ രക്തവുമായോ ബന്ധപ്പെടുന്നവര്‍ക്ക് മാത്രമേ എബോള പകരൂ എന്നും പിഎച്ച്എ അധികൃതര്‍ വ്യക്തമാക്കി.

Scroll To Top