Saturday May 27, 2017
Latest Updates

ബെല്‍ഫാസ്റ്റില്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് തുടക്കമായി 

ബെല്‍ഫാസ്റ്റില്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് തുടക്കമായി 

ബെല്‍ഫാസ്റ്റ്:അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ സംഘടിപ്പിക്കുന്ന പഞ്ചദിന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന് ബെല്‍ഫാസ്റ്റില്‍ തുടക്കമായി. ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ 24 ന് (ഞായര്‍)സമാപിക്കും.

ഇരു അയര്‍ലണ്ടില്‍ നിന്നും യൂ കെ യില്‍ നിന്നുമായി അനേകം പേര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ബെല്‍ഫാസ്റ്റില്‍ എത്തിയിട്ടുണ്ട്.അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ കോ ഓര്‍ഡിനേറ്റര്‍ ഫാ.ആന്റണി പെരുമായന്‍,ഫാ.ജോസഫ് കറുകയില്‍,ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.മനോജ് പൊന്‍കാട്ടില്‍,ഫാ.കുര്യന്‍ പൊന്മലക്കുന്നേല്‍ (അദിലാബാദ് രൂപത)എന്നിവരോടൊപ്പം നിരവധി ഐറിഷ് വൈദികരും ഇന്നലെ കണ്‍വെന്‍ഷന്റെ ഉദ്ഘാടനയോഗത്തില്‍ പങ്കെടുത്തു 

ബെല്‍ഫാസ്റ്റ് ഡൊമിനിക്കന്‍ കോളേജിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ 5 മണി മുതല്‍ 9.30 വരെയും ശനി ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ 6 വരെയുമാണ് കണ്‍വെന്‍ഷന്‍ സമയം.

കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രോഗ്രാമും ഇതോടൊപ്പം നടക്കുന്നുണ്ട്.

സ്ഥലം: Dominican College, Belfast, 38 Fortwilliam park, BT15 4AQ

Scroll To Top