Sunday July 23, 2017
Latest Updates

ബൂമോണ്ട് ഹോസ്പിറ്റലിലെ നഴ്സിനെ രോഗി ആക്രമിച്ച കേസ് :വിചാരണ തുടങ്ങി

ബൂമോണ്ട് ഹോസ്പിറ്റലിലെ നഴ്സിനെ രോഗി ആക്രമിച്ച കേസ് :വിചാരണ തുടങ്ങി

ഡബ്ലിന്‍ : ആംബുലന്‍സിലെത്തിയ രോഗി ബൂമോണ്ട് ഹോസ്പിറ്റലിലെ പുരുഷ നഴ്സിനെ ആക്രമിച്ച കേസിലെ വിചാരണ തുടങ്ങി.രോഗി അറസ്റ്റിലും നഴ്സ് ആശുപത്രിയിലുമായി.ആംബുലന്‍സില്‍ രക്തസമ്മര്‍ദം നോക്കാനായെത്തിയ എഡ്ഗാര്‍സ് ഗബ്രേവിക്സ്(38) ആണ് പ്രഷര്‍ പരിശോധിക്കുകയായിരുന്ന നഴ്സിന്റെ കോളറില്‍ കുത്തിപ്പിടിച്ച് നിന്നെ ഇപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.

സംഭവദിവസം രാവിലെ ആറരയോടെയാണ് ഗബ്രേവിക്സിനെ ആശുപത്രിയിലെത്തിച്ചത്.ഗുരുതരാവസ്ഥയിലെത്തിയ ഇദ്ദേഹത്തിന് പ്രാഥമിക ചികില്‍സ നല്‍കുന്നതിനായി പ്രഷര്‍ പരിശോധിക്കുന്നതനിടെയാണ് ഇദ്ദേഹം അക്രമകാരിയായത്.നഴ്സ് അപായ സൈറണ്‍ മുഴക്കിയതോടെ സെക്യൂരിറ്റി ഗാര്‍ഡുകളെത്തിയാണ് ഇയാളുടെ കോളറില്‍ നിന്നുള്ള പിടി വിടുവിപ്പിച്ചത്.

നഴ്സുമാര്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള പരിശീലനം നല്‍കണമെന്ന് ജഡ്ജി പറഞ്ഞു.ലാത്വിയയില്‍ നിന്നുള്ളയാളാണ് ബ്രേവിക്സ്.എന്നാല്‍ ഈ സംഭവം നടക്കുന്നതുവരെ ഇയാള്‍ ഗാര്‍ഡയുടെ കണ്ണില്‍പ്പെട്ടില്ല.-പ്രതിയുടെ സോളി സിറ്റര്‍ ജോ കൂനാന്‍ പറഞ്ഞു.നിര്‍മാണമേഖലയില്‍ ട്രക്ക് ഡ്രൈവറായി ജോലി നോക്കുകയാണ് ഇദ്ദേഹമെന്ന് ജോ കൂനാന്‍ പറഞ്ഞു.രോഗത്തിനു ചികില്‍സയിലുമാണ്.ജഡ്ജി കേസ് സെപ്തംബറിലേക്ക് മാറ്റിവെച്ചു.

Scroll To Top