Tuesday November 21, 2017
Latest Updates

ബീഹാറില്‍ ട്രെയിന്‍ ട്രെയിന്‍ പാളം തെറ്റി നാലു പേര്‍ മരിച്ചു; അട്ടിമറിയെന്ന് സംശയം

ബീഹാറില്‍ ട്രെയിന്‍ ട്രെയിന്‍ പാളം തെറ്റി നാലു പേര്‍ മരിച്ചു; അട്ടിമറിയെന്ന് സംശയം

പട്‌ന: ബീഹാറിലെ ഛാബ്രയില്‍ ട്രെയിന്‍ പാളം തെറ്റി നാലു പേര്‍ മരിച്ചു. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ന്യൂഡല്‍ഹി, ദിബ്രുഗഡ് (12236) രാജധാനി എക്‌സപ്രസാണ് പാളം തെറ്റിയത്.

പതിനൊന്ന് ബോഗികളാണ് പാളം തെറ്റിയത്. ഇതില്‍ ഒന്‍പത് എണ്ണം യാത്രാ കോച്ചുകളും ഒരെണ്ണം പാന്‍ട്രി കാറും, മറ്റൊന്ന് ജനറല്‍ കോച്ചുമാണ്. ഛാബ്ര സ്‌റ്റേഷനില്‍ നിന്ന് യാത്ര തുടങ്ങിയ ട്രെയിന്‍ മിനിട്ടുകള്‍ക്കകം അപകടത്തില്‍പ്പെടുകയായിരുന്നു. ഛാബ്ര മാവോയിസ്റ്റ് മേഖല ആയതിനാല്‍ സംഭവത്തിന് പിന്നില്‍ അട്ടിമറി സംശയിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Scroll To Top