Saturday September 23, 2017
Latest Updates

ബീഹാറില്‍ എ പി പി മത്സരത്തിനില്ല,ഇനി പഞ്ചാബ് 

ബീഹാറില്‍ എ പി പി മത്സരത്തിനില്ല,ഇനി പഞ്ചാബ് 

ന്യൂഡല്‍ഹി: വീഴ്ചകളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുന്ന പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. ഈ വര്‍ഷം ബീഹാറില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കികഴിഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്.

400 ലോക്‌സഭ മണ്ഡലങ്ങളില്‍ മല്‍സരിച്ചെങ്കിലും 4 സീറ്റുകള്‍ മാത്രമാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേടാനായത്. ഈ നാലു സീറ്റുകളും പഞ്ചാബിലാണെന്നതും ശ്രദ്ധേയമാണ്.

ജെഡിയു നേതാവ് നിതീഷ് കുമാറും തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും ബിജെപി വിരുദ്ധപോരാട്ടത്തില്‍ എ.എ.പിയെ ഒരു പങ്കാളിയായാണ് കാണുന്നത്. എന്നാല്‍ പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ തല്‍ക്കാലം തലയിടേണ്ട എന്ന നിലപാടിലാണ് എ.എ.പി. അതേസമയം ജെഡിയുവിന്റേയും തൃണമുല്‍ കോണ്‍ഗ്രസിന്റേയും പിന്തുണ എ.എ.പി സ്വീകരിക്കുകയും ചെയ്തു.

പഞ്ചാബിലെ 117 നിയമസഭ മണ്ഡലങ്ങളില്‍ 33 സീറ്റെങ്കിലും പിടിക്കാനാകുമെന്നാണ് എ.എ.പിയുടെ വിലയിരുത്തല്‍. നിലവിലെ പഞ്ചാബ് എം.പിമാര്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പഞ്ചാബില്‍ നിലനില്‍ക്കുന്ന ശിരോമണി അകാലി ദള്‍ബിജെപി സര്‍ക്കാരിനോടുള്ള ജനങ്ങളുടെ അതൃപ്തി എ.എ.പിക്ക് ഗുണം ചെയ്യുമെന്നാണ് സൂചനകള്‍.

Scroll To Top