Thursday June 21, 2018
Latest Updates

ബീസ്റ്റ് ഫ്രം ഈസ്റ്റ് തിരിച്ചുവരുന്നു എന്ന് മുന്നറിയിപ്പ്,അയര്‍ലണ്ട് വീണ്ടും തണുത്തുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ 

ബീസ്റ്റ് ഫ്രം ഈസ്റ്റ് തിരിച്ചുവരുന്നു എന്ന് മുന്നറിയിപ്പ്,അയര്‍ലണ്ട് വീണ്ടും തണുത്തുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ 

ഡബ്ലിന്‍:ബീസ്റ്റ് ഫ്രം ഈസ്റ്റ് തിരിച്ചു വരുന്നു എന്ന മുന്നറിയിപ്പില്‍ ആശങ്കാകുലരായി അയര്‍ലണ്ട് ജനത. ഈ ആഴ്ച അവസാനത്തോടെ രാജ്യത്തെ ബാധിക്കുമെന്ന് കണക്കാക്കുന്ന പുതിയ കാലാവസ്ഥാ വ്യതിയാനം മൂലം സെന്റ് പാട്രിക് ഡേ ആഘോഷം മഞ്ഞില്‍ മൂടുമെന്നാണ് കരുതുന്നത്.

എമ്മാ കൊടുങ്കാറ്റ് സൃഷ്ട്ടിച്ച പ്രതിസന്ധികളില്‍ നിന്നും രാജ്യം തിരിച്ചു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ കാലാവസ്ഥ രാജ്യത്തു വീണ്ടും ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നു.

അയര്‍ലണ്ട് വീണ്ടും തണുത്തുറയുമെന്നാണ് ടിവി 3 കാലാവസ്ഥ നിരീക്ഷകനായ ഡെറിക് ഓ ആര്‍ട്ടഗേന്റെ പ്രവചനം.ഈ ആഴ്ച അവസാനത്തോട താപനില മൈനസ് എട്ടിലേക്കു കുറയുന്നതിനുള്ള സാധ്യതയാണുള്ളത്.കിഴക്കുനിന്നുള്ള ശക്തമായ കാറ്റിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നു മെറ്റ് എറാനും അറിയിച്ചു.

യഥാര്‍ത്ഥത്തില്‍ രാജ്യം നേരിടുന്ന കാലാവസ്ഥ എപ്രകാരമായിരിക്കും എന്നോ എത്ര ദിവസം തുടരുമെന്നോ വ്യക്തമല്ലെന്ന് കാലാവസ്ഥ അനിശ്ചിതത്വത്തെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയ കാര്‍ലോ വെതറില്‍ നിന്നുള്ള അലന്‍ ഓ റീലി സൂചിപ്പിച്ചു.

ബുധനാഴ്ചയും വ്യാഴാഴ്ചയും തണുത്ത കാറ്റ് തുടരുന്നതിനും വ്യാഴാഴ്ചയോടെ അന്തരീക്ഷ മര്‍ദ്ദം കുറയുന്നതിനും സാധ്യത കാണുന്നുണ്ട് മൂന്ന് ദിവസത്തേക്ക് ഇതേ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ , സ്‌കാന്‍ഡിനേവിയ മേഖലയില്‍ ഉയര്‍ന്ന അന്തരീക്ഷ മര്‍ദ്ദം നിലനില്‍ക്കുന്നതിനാണ് സാധ്യത. കൃത്യമായി പറഞ്ഞാല്‍ അയര്‍ലണ്ട് കുറഞ്ഞ മര്‍ദ്ദ്ത്തിനും ഉയര്‍ന്ന മര്‍ദ്ദത്തിനും ഇടയിലാണ്.

ഗതാഗത പ്രശ്‌നങ്ങളും ജലവിതരണ തടസവും ഭക്ഷ്യ വസ്തുക്കളുടെ കുറവും ഉള്‍പ്പെടെ നിരവധി ബുദ്ധിമുട്ടുകളാണ് ബീസ്റ്റ് ഫ്രം ഈസ്റ്റ് കാലാവസ്ഥ മൂലം ജനങ്ങള്‍ നേരിട്ടത്.. ഈ വാരാന്ത്യത്തില്‍ ഉണ്ടാകുന്ന കനത്ത കാലാവസ്ഥയും സമാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.പ്രത്യേകിച്ച് സെന്റ് പാട്രിക്‌സ് ഡേ ആഘോഷ പരിപാടികള്‍ ഈ വാരാന്ത്യത്തില്‍ രാജ്യമെങ്ങും ആഘോഷിക്കപ്പെടുന്നതിനിടയില്‍.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top