Tuesday May 30, 2017
Latest Updates

ബീഫിന് വിലയില്ല; കര്‍ഷകര്‍ മീറ്റ് പ്രോസസിംഗ് കമ്പനികള്‍ ഉപരോധിച്ചു

ബീഫിന് വിലയില്ല; കര്‍ഷകര്‍ മീറ്റ് പ്രോസസിംഗ് കമ്പനികള്‍ ഉപരോധിച്ചു

ഡബ്ലിന്‍: ബീഫിന്റെ വിലയിടിവിനെതിരെ കര്‍ഷകര്‍ പ്രതിഷേധ ധര്‍ണ നടത്തി. ഐറിഷ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മീറ്റ് ഫാക്ടറികള്‍ക്ക് മുന്‍പിലായിരുന്നു 24 മണിക്കൂര്‍ ധര്‍ണ. യുകെയിലെ ഷീരകര്‍ഷകരുമായി താരതമ്യം ചെയ്താല്‍ അയര്‍ലണ്ടിലെ കര്‍ഷകര്‍ക്ക് 350 യൂറോ കുറവാണ് ലഭിക്കുന്നതെന്ന് ഐഎഫ്എ പ്രസിഡന്റ് എഡ്ഡി ഡൌണി പറഞ്ഞു. 

ഇന്നലെ വൈകുന്നേരം ആരംഭിച്ച രാജ്യവ്യാപക പ്രതിഷേധം 24 മണിക്കൂര്‍ നീണ്ടു നില്‍ക്കും. രണ്ടായിരത്തിന് ശേഷം ഇത് ആദ്യമായാണ് ഐറിഷ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ മീറ്റ് ഫാക്ടറികള്‍ ഉപരോധിക്കുന്നത്. നേരത്തെ നടത്തിയ ഒരു പ്രതിഷേധത്തെ തുടര്‍ന്ന് അസോസിയേഷനില്‍ നിന്ന് പിഴ ഈടാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ദീര്‍ഘകാലം പ്രതിധേശ പ്രകടനങ്ങള്‍ ഒഴിവാക്കിയത്. 

അതേസമയം കര്‍ഷക സംഘടനയുടെ പ്രതിഷേധം അനാവശ്യവും തെറ്റിദ്ധാരണ മൂലവുമാണെന്ന് മീറ്റ് പ്രോസസിംഗ് കമ്പനികള്‍ പ്രതികരിച്ചു. ഇത്തരം സമരങ്ങള്‍ അയര്‍ലണ്ടിന്റെ മാംസ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടിയാകുമെന്നും കമ്പനികള്‍ കുറ്റപ്പെടുത്തി. യൂറോപ്യന്‍ യൂണിയനില്‍ ആകെ മാംസ ഉപഭോഗം കുറഞ്ഞതാണ് വിലയിടിവിന് കാരണമെന്ന് കമ്പനികള്‍ വിശദീകരിച്ചു. 2010 ന് ശേഷം യൂറോപ്യന്‍ യൂണിയനിലെ മാംസ ഉപഭോഗം 700,000 ടണ്‍ കുറഞ്ഞു. അതേസമയം അയര്‍ലണ്ടില്‍ ബീഫ് ഉല്‍പ്പാദനം 20 ശതമാനം വീതം കൂടുകയും ചെയ്തു. ഇതാണ് ഇറച്ചിയുടെ വിലയിടിക്കുന്നതെന്നാണ് കമ്പനികളുടെ വിശദീകരണം. 

Scroll To Top