Wednesday August 16, 2017
Latest Updates

ബീഫാണെന്ന് തെറ്റിദ്ധരിപ്പിച്ച് കുതിരയിറച്ചി  വിറ്റ കേസില്‍ 65 പേര്‍ അറസ്റ്റില്‍,പിന്നില്‍ അയര്‍ലണ്ടിന്റെ ഇടപെടല്‍ 

ബീഫാണെന്ന് തെറ്റിദ്ധരിപ്പിച്ച് കുതിരയിറച്ചി  വിറ്റ കേസില്‍ 65 പേര്‍ അറസ്റ്റില്‍,പിന്നില്‍ അയര്‍ലണ്ടിന്റെ ഇടപെടല്‍ 

ഡബ്ലിന്‍ : ബീഫാണെന്ന് തെറ്റിദ്ധരിപ്പിച്ച് അയര്‍ലണ്ടിലും മറ്റ് വിവിധ രാജ്യങ്ങളിലും കുതിരയിറച്ചി വിറ്റ കേസില്‍ സ്പെയിനില്‍ അറസ്റ്റിലായത് 65 പേര്‍.രാജ്യാന്തര നെറ്റ് വര്‍ക്കുകളോടെ പ്രവര്‍ത്തിക്കുന്ന ഗൂഢസംഘാംഗങ്ങളെയാണ് സ്പാനീഷ് പോലിസ് അറസ്റ്റുചെയ്തത്. 2013ല്‍ ഐറീഷ് ഫുഡ് സേഫ്ടി അതോറിറ്റിയാണ് ബീഫില്‍ ‘കുതിരയെ’ആദ്യമായി കണ്ടെത്തിയത്. ഇതിന്റെ ചുവട് പിടിച്ചാണ് ഈ മാരകവിപത്തിനെതിരായ അന്വേഷണം ആരംഭിച്ചതും ആഗോള ഭക്ഷണ മാഫിയയെ കുടുങ്ങിയതും.

ആരോഗ്യത്തിന് വളരെ ഹാനികരമായ ഫെനില്‍ബുട്ടാസോണ്‍ എന്ന ഹോര്‍മോണുകള്‍ ബീഫില്‍ കുത്തിവെച്ചാണ് ഇവര്‍ കുതിരയിറച്ചി ബീഫെന്ന പേരില്‍ മാര്‍ക്കറ്റ് ചെയ്തിരുന്നത്. ബെല്‍ജിയം, ഫ്രാന്‍സ്,ഇറ്റലി,രോര്‍ച്ചുഗല്‍,റോമാനിയ, സ്വിറ്റ്സര്‍ലണ്ട്,യുകെ എന്നീ രാജ്യങ്ങളുമായി സഹകരിച്ചാണ് സ്പാനീഷ് പോലിസ് ഓപ്പറേഷന്‍ നടത്തിയത്.

ഇറച്ചിക്കമ്പനികള്‍,ഫാസ്റ്റ് ഫുഡ് കമ്പനികള്‍ എന്നിവയെയെല്ലാം ഈ അന്വേഷണം ബാധിച്ചിരുന്നു. കുതിരയിറച്ചി വിപണിയിലെ വന്‍കിട ഡച്ച് കമ്പനിയുടെ ഉടമയയിലേക്ക് അന്വേഷണം ഒരു ഘട്ടത്തില്‍ എത്തിയിരുന്നു.എന്നാല്‍ ഇയാളുടെ വിശദാംശങ്ങള്‍ പുറത്തുവിടാതെ പോലീസ് നടത്തിയ നീക്കങ്ങളാണ് കൂടുതല്‍ പേരെ പിടികൂടാന്‍ സഹായകമായത്.

പോര്‍ച്ചുഗല്‍, ഉത്തര സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ‘കുതിര ബീഫിറച്ചി’ എത്തിയിരുന്നത്. ബല്‍ജിയമായിരുന്നു ഇതിന്റെ യൂറോപ്പിലെ ഏറ്റവും വലിയ കയറ്റുമതി വിപണി.കാല്‍പെയിലും അലികാന്റെയിലും ‘ബീഫില്‍ കുതിരയെ’ കണ്ടെത്തിയെന്ന ഐറീഷ് കേസന്വേഷണത്തിന്റെ ഭാഗമായി ഡച്ച് ബിസിനസ്സുകാരനെ ചോദ്യം ചെയ്തതിലൂടെയാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.ഓരോ രാജ്യത്തെയും ഇത്തരം കള്ളക്കച്ചവടക്കാരെക്കുറിച്ച് ഇയാള്‍ മൊഴി നല്‍കി. ഇതിന്റെ തലവനെ ബല്‍ജിയത്തില്‍ നിന്നാണ് പിടി കൂടിയത്.ഫെഡറല്‍ പോലിസ്,ഫെഡറല്‍ ഫുഡ് ഏജന്‍സി ഇന്‍ ബെല്‍ജിയം,അയര്‍ലണ്ടിലെ ഗാര്‍ഡ എന്നിവ ചേര്‍ന്നാണ് ഇയാളെ വീഴ്ത്തിയത്.

Scroll To Top