Monday January 23, 2017
Latest Updates

ബി ബി സിയ്ക്ക് അയര്‍ലണ്ട് ‘ഇന്ത്യ’യായി

ബി ബി സിയ്ക്ക് അയര്‍ലണ്ട് ‘ഇന്ത്യ’യായി

ഡബ്ലിന്‍ :ഇന്ത്യന്‍ ഒളിമ്പിക്‌സ് ഗ്രൂപ്പിന്റെ വിലക്ക് നീക്കിയതുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നപ്പോള്‍ ബിബിസിക്ക് അയര്‍ലണ്ട് ഇന്ത്യയായി.
കഴിഞ്ഞ ദിവസം രാവിലെ വന്ന വാര്‍ത്തയിലാണ് ബിബിസിയ്ക്ക് ഇത്തരത്തില്‍ ഒരു തെറ്റു വന്നത്. ഇന്ത്യന്‍ ഒളിമ്പിക് ഗ്രൂപ്പിന്റെ ഫോട്ടോയ്ക്ക് പകരമായി ബിബിസി കൊടുത്തത് ഐറിഷ് ഗ്രൂപ്പിന്റെ ഫോട്ടോ ആയിരുന്നു.

രാജ്യങ്ങളുടെ പേരുകളിലെ ആദ്യാക്ഷരങ്ങള്‍ തമ്മിലുള്ള സാദൃശ്യമോ, പതാകകളുടെ നിറങ്ങള്‍ തമ്മിലുള്ള സാദൃശ്യമോ, ഏതായാലും മറ്റു മാധ്യമങ്ങള്‍ ബിബിസിയ്ക്ക് സംഭവിച്ച തെറ്റ് പെട്ടെന്നു തന്നെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.indianews-

മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ തങ്ങള്‍ക്ക് തെറ്റ് സംഭവിച്ചത് ബിബിസിയും മനസിലാക്കി.പെട്ടെന്നു തന്നെ ഇന്ത്യന്‍ ഒളിമ്പിക് ഗ്രൂപ്പിന്റെ 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സ് റാലിയുടെ ഫോട്ടോ മാറ്റി ഇട്ടു.

ആദ്യം കൊടുത്ത ഐറിഷ് ഗ്രൂപ്പിന്റെ പടത്തില്‍ ചിത്രം കൂടുതല്‍ സൂം ചെയ്തു നോക്കിയാല്‍ അയര്‍ലണ്ട് എന്ന് എഴുതിയ സൈന്‍ ബോര്‍ഡും പിടിച്ച് മുന്നില്‍ തന്നെ ഒരു യുവതിയും മാര്‍ച്ച് ചെയ്യുന്നതായി കാണാം. കൂടാതെ ടീമംഗങ്ങള്‍ മുഴുവനും പച്ച ഗൗണ്‍ ആണ് ധരിച്ചിരുന്നതും. കൊടി ഒന്നു വട്ടം കറങ്ങിയതില്‍ വന്ന തെറ്റിദ്ധാരണകൊണ്ടായിരിക്കാം പടം മാറിപ്പോയതെന്ന് അനുമാനിക്കാമെങ്കിലും ഇത്രയേറെ കാര്യങ്ങള്‍ പടത്തില്‍ ശ്രദ്ധിക്കാനുണ്ടായിരുന്നുവല്ലോ എന്ന ചിന്തയും കടന്നുവരുന്നുണ്ട്.

വൈകാതെ തന്നെ മഞ്ഞത്തലപ്പാവും കോട്ടും ധരിച്ച പുരുഷന്‍മാരും മഞ്ഞ സാരി ധരിച്ച സ്ത്രീകളും അണിനിരന്ന ഇന്ത്യന്‍ ഗ്രൂപ്പിന്റെ റാലിയുടെ ഫോട്ടോ ബിബിസി മാറ്റി പോസ്റ്റ് ചെയ്തു. തെറ്റ് സംഭവിച്ചത് എന്നാല്‍ ഒട്ടുമിക്ക മാധ്യമങ്ങളും വാര്‍ത്തയാക്കുക തന്നെ ചെയ്തു.
ലോക മാധ്യമങ്ങള്‍ക്കൊപ്പം പ്രതീകരിച്ച ഐറിഷ് മാധ്യമങ്ങളും പൊതു ജനങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ബി ബി സി യെ നാണം കെടുത്തി.ഒരു കമന്റ് ഇങ്ങനെയായിരുന്നു ‘They seem to have fixed it now, but we won’t forget. We never forget.’
ഇന്ത്യ അയര്‍ലണ്ടായി

Scroll To Top