Wednesday September 26, 2018
Latest Updates

ബി ജെ പി യ്‌ക്കെതിരെ ഒരൊറ്റ സ്ഥാനാര്‍ഥി എന്ന ആശയം പ്രായോഗികമല്ലെന്ന് സീതാറാം യച്ചൂരി,സഖ്യം തിരഞ്ഞെടുപ്പിന് ശേഷം മാത്രം 

ബി ജെ പി യ്‌ക്കെതിരെ ഒരൊറ്റ സ്ഥാനാര്‍ഥി എന്ന ആശയം പ്രായോഗികമല്ലെന്ന് സീതാറാം യച്ചൂരി,സഖ്യം തിരഞ്ഞെടുപ്പിന് ശേഷം മാത്രം 

ബി ജെ പി യ്‌ക്കെതിരെ ഒരൊറ്റ സ്ഥാനാര്‍ഥി എന്ന ആശയം പ്രായോഗികമല്ലെന്ന് സീതാറാം യച്ചൂരി,സഖ്യം തിരഞ്ഞെടുപ്പിന് ശേഷം മാത്രം

ഡബ്ലിന്‍:തിരഞ്ഞെടുപ്പിന് ശേഷമേ രാഷ്ട്രീയ സഖ്യങ്ങളുടെ പ്രശ്നം ഉദിക്കുന്നുള്ളുവെന്ന വെളിപ്പെടുത്തലുമായി സിപിഐ(എം)ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.ബി ജെപിയ്‌ക്കെതിരെ ഒരൊറ്റ സ്ഥാനാര്‍ഥി എന്ന ആശയം പ്രായോഗികമല്ലെന്നും യച്ചൂരി ഡബ്ലിനില്‍ പറഞ്ഞു.

യൂപിഎ സര്‍ക്കാര്‍ പോലും ഇലക്ഷന് ശേഷം രൂപപ്പെട്ടതാണ്.സമാനമായ അവസ്ഥയാണ് ഇപ്പോഴും രാജ്യത്ത് നിലവിലുള്ളത്.പ്രാദേശിക തലത്തില്‍ അതാത് മേഖലകളിലെ രാഷ്ട്രീയസാഹചര്യം അനുസരിച്ച് കൂട്ടുകെട്ടുകള്‍ ഉണ്ടായേക്കാം.എങ്കിലും പൊതു തിരഞ്ഞെടുപ്പിന് ശേഷമേ ഏകീകൃതമായ ഒരു നയം ഇക്കാര്യത്തില്‍ ഉണ്ടാവുകയുള്ളുവെന്ന് സീതാറാം യച്ചൂരി ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ടുവരുന്ന ജനകീയ കാര്‍ഷിക പ്രക്ഷോഭപരിപാടികളില്‍ ദേശീയതലത്തില്‍ ഏകോപിപ്പിച്ചു വരികയാന്നെന്ന് യച്ചൂരി വെളിപ്പെടുത്തി.ദളിത് പ്രാതിനിധ്യം പാര്‍ട്ടിയുടെ ഉപരികമ്മിറ്റികളില്‍ കുറയുന്നുവെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും സിപിഐ(എം)ദേശീയ ജനറല്‍ സെക്രട്ടറി പറഞ്ഞു.കേന്ദ്രകമ്മിറ്റികള്‍ അടക്കം എല്ലാ ഘടകങ്ങളിലും ദളിത് പ്രാതിനിധ്യം വര്‍ദ്ധിച്ചിട്ടുണ്ടെന്നും സീതാറാം യച്ചൂരി പറഞ്ഞു.

പാര്‍ട്ടിയ്ക്ക് സ്വാധീനമില്ലാത്ത പ്രദേശങ്ങളില്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് സാധ്യതയുണ്ടെങ്കിലും ദേശീയ തലത്തില്‍ ഇലക്ഷന് ശേഷമുള്ള ഒരു ബദല്‍ സര്‍ക്കാര്‍ രുപീകരിക്കാനുള്ള തന്ത്രമെന്ന നിലയിലാവും സിപി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്വീകരിച്ച അടവുനയങ്ങള്‍ പ്രയോഗിക്കുക എന്ന വ്യക്തമായ സൂചനയാണ് സീതാറാം യച്ചൂരി ഡബ്ലിനില്‍ നല്‍കിയത്.

ഒരു ദിവസത്തെ സന്ദര്‍ശനത്തിന് അയര്‍ലണ്ടില്‍ എത്തിയ യച്ചൂരി അയര്‍ലണ്ടിലെ ഇന്ത്യക്കാരുടെ ഇടതുപക്ഷ രാഷ്ട്രീയ സംഘടനായ ക്രാന്തി’ സംഘടിപ്പിച്ച മേയ് ദിന അനുസ്മരണ സമ്മേളനത്തിലും പങ്കെടുത്തു.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top